തിരൂരങ്ങാടി: കേരളത്തിലെ വിദ്യഭ്യാസ മുന്നേറ്റത്തിന് എസ്.കെ.എസ്.എസ്.എഫ് വിദ്യഭ്യാസ വിഭാഗമായ ട്രന്റ് നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാകുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ട്രൻറ് സംസ്ഥാന സമിതി നടത്തുന്ന ബിരുദ വിദ്യാർഥികൾക്കായുള്ള പുതിയ പദ്ധതിയായ സ്പേയ്സ് ലോഞ്ചിംഗ് ചെമ്മാട് ദാറുൽ ഹുദയിൽ വെച്ച് നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. മാർക്ക് നോക്കി ജോലിക്കെടുക്കുന്ന കാലം മാറിയെന്നും നൈപുണികതയാണ് പ്രധാനമെന്നും, ഉപരിതല വിജ്ഞാനമല്ല പകരം അധിക വായനയാണ് നാളെയുടെ വിജയത്തിന്ന് വേണ്ടെതെന്നും അദ്ധേഹം പറഞ്ഞു.കഴിവുള്ളവരോട് മൽസരിക്കാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്ന പദ്ധതി വലിയ വിദ്യാഭ്യാസ വിപ്ലവത്തിന് സാധ്യത കാണുന്നുവെന്നും അദ്ധേഹം കൂട്ടി ചേർത്തു. പ്രവേശന പരീക്ഷ നടത്തി സംസ്ഥാനത്ത് വിവിധ ജില്ലകളിലായി തിരൂരങ്ങാടി, കുമ്പള, പാനൂർ, നാദാപുരം, മക്കരപ്പറമ്പ്, കുണ്ടറ, അമ്പലപ്പുഴ, കൽപറ്റ, കൊടുവള്ളി, കുന്ദംകുളം എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിൽ വരുത്തുന്നത്.ഡോ. അബ്ദുൽ മജീദ് കൊടക്കാട് അദ്ധ്യക്ഷനായി. സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി.ശാഫി മാസ്റ്റർ ആട്ടീരി,റഷീദ് കൊടിയുറ, പ്രൊഫ.ഖയ്യൂം കടമ്പോട് സിദ്ധീഖുൽ അക്ബർ വാഫി, കെ.കെ മുനീർ വാണിമേൽ, ഷംസാദ് സലിം പുവ്വത്താണി, സിദ്ധീഖ് ചെമ്മാട്, അഷ്റഫ് മലയിൽ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, റഫീഖ് കൻമനം, അലി ചേളാരി ,സുലൈമാൻ ഫൈസി കൂമണ്ണ പ്രസംഗിച്ചു
ഫോട്ടോ അടിക്കുറിപ്പ്: ട്രൻറ് സംസ്ഥാന സമിതി നടത്തുന്ന ബിരുദ വിദ്യാർഥികൾക്കായുള്ള പുതിയ പദ്ധതിയായ സ്പേയ്സിന്റെ ലോഞ്ചിംഗ് ഇ.ടി.മുഹമ്മദ് ബഫീർ എം.പി. നിർവ്വഹിക്കുന്നു.