കോഴിക്കോട്: എസ്കെഎസ്എസ്എഫ് ട്രെൻഡ് സംസ്ഥാന സമിതി ബിരുദ വിദ്യാർഥികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സ്പെയ്സ് പദ്ധതിയുടെ ഏകീകൃത പ്രവേശന പരീക്ഷ ഒക്ടോബർ 14ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ പഠനത്തോടൊപ്പം വിവിധ ജീവിത നൈപുണികൾ ആർജ്ജിച്ചെടുത്ത് മത്സരാധിഷ്ഠിത ലോകത്ത് മികച്ച കരിയർ കണ്ടെത്തുന്നതിന് പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്നാം ഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്ന വിവിധ മേഖലകളിലെ കോഡിനേറ്റർമാർക്കുള്ള ഏകദിന ശില്പശാല എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. ട്രെൻഡ് സംസ്ഥാന കൺവീനർ റഷീദ് മാസ്റ്റർ കോടിയൂറ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗം ഷംസാദ് സാലിം ആശംസകളർപ്പിച്ചു. സ്പെയ്സ് സംസ്ഥാന കൺവീനർ കെ കെ മുനീർ സ്വാഗതവും പ്രഫസർ സഈദ് പെരിങ്ങത്തൂർ നന്ദിയും അർപ്പിച്ചു.