കോഴിക്കോട്: സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കരിയര്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് ട്രെന്റ് പദ്ധതി ആവിഷ്കരിച്ചു. ബിരുദ പഠന കാലത്ത്തന്നെ ശാസ്ത്രീയവും സമഗ്രവുമായ പരിശീലന പരിപാടികളിലൂടെ വിദ്യാര്‍ത്ഥികളില്‍ ലക്ഷ്യബോധവും അത് നേടിയെടുക്കാനാവശ്യമായ നൈപുണികള്‍ വികസിപ്പിക്കുന്നതിനും അവരെ പ്രാപ്തരാക്കുകയാണ് S.P.A.C.E (സ്പെയ്സ്) (Specilised Programme for Achieving Excellence ) ലക്ഷ്യം വെക്കുന്നത്. മത്സര പരീക്ഷകള്‍ക്കും ജീവിത വിജയത്തിനും ആവശ്യമായ ഇരുപത് വിഷയങ്ങളിലുള്ള ഓറിയന്റേഷന്‍ ക്ളാസ്സുകളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. ഒരുവര്‍ഷമാണ് കാലാവധി.പദ്ധതിയുടെ പ്രീ ലോഞ്ചിംഗ് ഞായറാഴ്ച കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ചെയര്മാന് അബ്ദു റഹീം ചുഴലി അധ്യക്ഷതവഹിച്ചു.സ്പെയ്സ്കോര്ഡിനേറ്റര്കെ.കെമുനീര്‍ പദ്ധതി വിശദീകരിച്ചു.ശാഹുല്‍ ഹമീദ് മേല്‍മുറി, നൗഫല്‍ വാകേരി, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, ഡോ.അബ്ദുല്‍ ജബ്ബാര്‍, മുഷ്താഖ് ഒറ്റപ്പാലം, ഖയ്യും കടമ്പോട്, ശംസാദ് പൂവ്വത്താണി പ്രസംഗിച്ചു. റഷീദ് കോടിയൂറ സ്വാഗതവും സിദ്ധീഖ് ചെമ്മാട് നന്ദിയും പറഞ്ഞു.