കരിഞ്ചോല ദുരന്തം: വളണ്ടിയർ മാർക്ക് ആദരം
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, തീപിടുത്തം, പ്രഥമശുശ്രൂഷ എന്നീ വിഭാഗങ്ങളിലായി രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന പരിശീലനത്തില്‍ സംസ്ഥാനത്തെ 200 ഓളം വിഖായ ആക്ടീവ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കരിഞ്ചോലമലയില്‍ സേവനം ചെയ്ത 120 വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കരുണയാണ് മനുഷ്യന്റെ സവിശേഷതയെന്നും ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഔന്നത്യം നേടാൻ കഴിയുമെന്നും തങ്ങൾ പറഞ്ഞു. കൂടുതൽ വിഖായ വളണ്ടിയർ മാർക്ക് പരിശീലനം നൽകി സേവന രംഗത്തിറക്കാൻ സംഘടന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷനായി. താമരശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് ഫാറൂഖ് മുഖ്യാതിഥിയായിരുന്നു.
കരിഞ്ചോലയിൽ വിഖായ വളണ്ടിയർമാരുടെ സേവനം ശ്രദ്ദേയമായിരുന്നുവെന്നും സർക്കാർ സംവിധാനങ്ങളോടൊപ്പം സന്നദ്ധ പ്രവർത്തകരുടെ ആത്മാർത്ഥ പരിശ്രമമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമായ തെന്ന് അദ്ദേഹം പറഞ്ഞു. കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ സുരേഷ്കുമാര്‍, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, ടി.പി സുബൈര്‍ മാസ്റ്റര്‍, സല്മാന് ഫൈസി തിരൂർക്കാട് സംസാരിച്ചു. സലാം ഫറോക്ക് സ്വാഗതവും നിസാം ഓമശേരി നന്ദിയും പറഞ്ഞു. ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന് ചെയര്മാന് അബ്ദുല്‍ മജീദ്, മാസ്റ്റര്‍ട്രെയ്നര്‍ സജീഷ്കുമാര്‍, ഷംസുദ്ധീന്, റഷീദ് വയനാട്, അഹമദ് ഷാരിഖ് ആലപ്പുഴ, ഗഫൂര്‍ മുണ്ടുപാറ, എസ്.എം ബഷീര്‍ മംഗലാപുരം, അന്‍വര്‍ സാദത്ത് കൊല്ലം, മന്‍സൂര്‍, ഷബീര്‍ ബദ്്രി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.