മണ്ണാര്‍ക്കാട്:രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ കേന്ദ്രങ്ങളില്‍ പഠിക്കുതിനും സിവില്‍ സര്‍വ്വീസ് അനുബന്ധ മേഖലകളില്‍ എത്തിപ്പെടുതിനും സാമൂഹിക, ധാര്‍മിക അവബോധമുള്ള തലമുറയെ യോഗ്യരാക്കുതിനുള്ള പരിശീലന പദ്ധതി ‘സ്മാര്‍ട്ട’്’ ലേക്ക് അപേക്ഷ ക്ഷണിച്ചു.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രമായി റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ട്രന്റ് സംസ്ഥാന കമ്മറ്റിക്ക് കീഴില്‍ നടക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നി്ന്ന് തെരഞ്ഞെടുക്കപ്പെടു 30 ആണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്കുന്നു.ഏഴാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള അഞ്ച് വര്‍ഷത്തെ ഔദ്യോഗിക വിദ്യഭ്യാസത്തോടൊപ്പം മിതമായ ഫീസ് സ്വീകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.വിദ്യാര്‍ത്ഥികള്‍ സമസ്ത അഞ്ചാം തരം മദ്രസ്സ പാസാവുകയും സ്കൂള്‍ ഏഴാംതരം അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ കണക്ക്,ഇംഗ്ലീഷ് വിഷയങ്ങളില്‍ എ ഗ്രേഡും മറ്റു വിഷയങ്ങളില്‍ ബി ഗ്രേഡ് എങ്കിലും നേടിയവരായിരിക്കണം.എഴുത്തു പരീക്ഷ,അഭിരുചി നിര്‍ണ്ണയം,അഭിമുഖം എന്നിവയിലൂടെയാണ് പ്രാപ്തരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുത്.ഈ പദ്ധതിയിലേക്കുള്ള പരീക്ഷ മെയ് 14 ന് നടക്കും.അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 13. അപേക്ഷഫോറം www.skssf.in, www.trendinfo.org എന്ന വെബ്സൈറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചു 9061808111 ലേക്ക് വാട്സപ്പ് ചെയ്യുക.