കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ചുകൊണ്ട് ഫെബ്രുവരി 17, 18, 19 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി കാമ്പസില്‍ നടക്കുന്ന ലീഡേഴ്സ് പാര്‍ലമെന്റിന്റെ വിജയത്തിന് സംഘാടക സമിതിയായി. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷനില്‍ യു. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, ഡോ. യു.വി.കെ മുഹമ്മദ് എന്നിവരേയും ചെയര്‍മാനായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയേയും ജനറല്‍ കണ്‍വീനറായി യു. ഷാഫി ഹാജിയേയും ട്രഷററായി ബാവ ഹാജി ഉള്ളണത്തേയും തെരഞ്ഞെടുത്തു. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ വര്‍ക്കിങ് ചെയര്‍മാനും അബ്ദുറഹീം ചുഴലി വര്‍ക്കിങ് കണ്‍വീനറുമാണ്. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് ദാരിമി, കെ.സി മുഹമ്മദ് ബാഖവി, വി യൂസുഫ് ഫൈസി, സി.എച്ച് ശരീഫ് ഹുദവി വൈസ് ചെയര്മാന്മാരും സത്താര്‍ പന്തല്ലൂര്‍, ഡോ കെ ടി ജാബിര്‍ ഹുദവി, പി. ഇസ്ഹാഖ് ബാഖവി, പി.കെ നാസര്‍ ഹുദവി കണ്‍വീനര്‍മാരുമാണ്.
വിവിധ സബ് കമ്മിറ്റി ചെയര്മാന്,കണ്‍വീനര്‍മാരായി ഹംസ ഹാജി മൂന്നിയൂര്‍, സിദ്ധീഖ് ഹാജി ചെറുമുക്ക് (ഫിനാന്‍സ്), ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, പി.കെ റഷീദ് ഹാജി (ഭക്ഷണം, താമസം), കെ.പി ശംസുദ്ദീന്‍ ഹാജി, പി.കെ മുഹമ്മദ് ഹാജി (സ്റ്റേജ്, പന്തല്‍, സൗണ്ട്), ശഹീര്‍ അന്‍വരി പുറങ്ങ്, നൗഷാദ് ചെട്ടിപ്പടി (വളണ്ടിയര്‍), റശീദ് ഫൈസി വെള്ളായിക്കോട്, മുഹമ്മദലി പുളിക്കല്‍ (രജിസ്ട്രേഷന്), പി.കെ മുഹമ്മദ് ഹാജി, സിദ്ധീഖ് ചെമ്മാട് (ഗിഫ്റ്റ്) എന്നിവരേയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നാഷണല്‍ ഡെലിഗേറ്റ്സ് ഇജ്ലാസ്, 18 ന് രാവിലെ ഒമ്പത് മണിക്ക് സ്റ്റേറ്റ് ലീഡേഴ്സ് പാര്‍ലമെന്റ്, വൈകീട്ട് ഏഴ് മണിക്ക് കൗണ്‍സിലേഴ്സ് പാര്‍ലമെന്റ്, 19 ന് രാവിലെ 10 മണിക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സിലും നടക്കും. 18 ന് നടക്കുന്ന സ്റ്റേറ്റ് ലീഡേഴ്സ് പാര്‍ലമെന്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശാഖാ, ക്ലസ്റ്റര്‍, മേഖല, ജില്ലാ ഭാരവാഹികളാണ് പങ്കെടുക്കുക. പരിപാടിയില്‍ സമസ്ത നേതാക്കളും വിദേശ പ്രതിനിധികളുമടക്കം പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.