- പെയിന്റിംഗ് മത്സരം നാളെ (19ന് വെള്ളിയാഴ്ച) മനാമയില്‍
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ജനുവരി 26ന് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയില്‍ പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഫവാസ് ഹുദവി പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തും.
സമസ്തയുടെ പ്രമുഖ സ്ഥാപനമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്നും മത-ഭൗതിക സമന്വയ പഠനം പൂര്‍ത്തിയാക്കിയ ഹുദവി ബഹു ഭാഷാ പണ്ഢിതനും പ്രമുഖ വാഗ്മിയുമാണ്. സമകാലിക വിഷയങ്ങള്‍ ആഴത്തില്‍ അവതരിപ്പിക്കുന്ന അദ്ധേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി 40 കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും നടത്തി വരുന്ന മനുഷ്യജാലികയുടെ പതിനൊന്നാമത് സംഗമമാണ് ജനുവരി 26ന് നടക്കുന്നത്.
ബഹ്റൈനിലെ മനുഷ്യ ജാലികക്കു മുന്നോടിയായി ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കായി കളറിംഗ് കോപിറ്റീഷന്‍-2018 എന്ന പേരിലുള്ള പ്രത്യേക പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ബഹ്റൈനിലെ വിവിധ മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മത്സരം
നാളെ (19ന് വെള്ളിയാഴ്ച) ഉച്ചക്ക് 2 മുതല്‍ 5 വരെ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. മത്സരത്തിന്റെ പ്രഥമ ഘട്ടം മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3953 3273 ല്‍ ബന്ധപ്പെടുക.