കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി മുണ്ടക്കുളത്ത് സ്ഥാപിക്കുന്ന ‘ശംസുല്‍ ഉലമ ചെയറിന്റെ പ്രഖ്യാപന സമ്മേളനവും, അനുബന്ധിച്ച് നടക്കുന്ന ‘ശംസുല്‍ ഉലമയുടെ ജ്ഞാനലോകം’ സെമിനാറും വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ആഹ്വാനം ചെയ്തു.ശംസുല്‍ ഉലമയുടെ ചിന്തകളും നയരേഖ നിലപാടുകളും, വ്യവസ്ഥാപിതമായി ക്രോഡീകരിക്കുന്നതിനും, അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ദര്‍ശനങ്ങള്‍ അക്കാദമിക് സമൂഹത്തിന്, സമര്‍പ്പിക്കുന്നതിനുമായി ആരംഭിക്കുന്ന ചെയറിലേക്ക്, ശംസുല്‍ ഉലമയുമായി സംബന്ധിച്ച മുഴുവന്‍ രേഖകളും, ശേഷിപ്പുകളും കൈമാറാണമെന്നും, ശിഷ്യന്മാരും, കുടുംബങ്ങളും, പ്രസ്ഥാന ബന്ധുക്കളും സഹകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.ജനുവരി 6 ശനിയാഴ്ച മുണ്ടക്കുളം ശംസുല്‍ ഉലമ ഇസ്ലാമിക് കോപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചെയര്‍ പ്രഖ്യാപിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ വഹാബ് എം.പി മുഖ്യ അഥിതി ആയിരിക്കും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ജാമിഅ ജലാലിയ്യ സനദ് ദാന പ്രഖ്യാപനവും, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ശംസുല്‍ ഉലമ ചെയര്‍ ഓഫീസ് ഉദ്ഘാടനവും, എം.പി. മുസ്തഫല്‍ ഫൈസി മുഖ്യ പ്രഭാഷണവും, അബ്ദു സമദ് പൂക്കോട്ടൂര്‍ ശംസുല്‍ ഉലമ അനസ്മരണ പ്രഭാഷണവും നടത്തും.കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തഹ്ഫീളുല്‍ ഖുര്‍ആന്‍ സനദ്ദാന പ്രഖ്യാപനവും നടത്തും.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ചെയര്‍ വിശദീകരണം നിര്‍വ്വഹിക്കും.സെമിനാര്‍ മലേഷ്യന്‍ യൂണിവേഴ്സിറ്റി തസവ്വുഫ് വിഭാഗം മേധാവി ഡോ. സയ്യിദ് മൂസല്‍ ഖാളിം തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷത വഹിക്കും. സി.ഹംസ, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.