വഖ്ഫ് ബോര്‍ഡ് നിയമനം: മുസ്ലിം സംഘടനകളുടെ പ്രക്ഷോഭ കണ്വെന്ഷന് 26ന്
കോഴിക്കോട്:കേന്ദ്ര വഖ്ഫ് ആക്ടിന് വിരുദ്ധമായി പഖ്ഫ് ബോര്‍ഡ് നിയമനം പി.എ.സ്.സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനുവരി എട്ടിന് സെക്രട്ടറിയേറ്റിനുമുന്നില്‍ മുസ്ലിം സംഘടനകള്‍ നടത്തുന്ന ബഹുജനധര്ണ്ണയുടെ പ്രചാരണാര്‍ഥം ഡിസംബര്‍ 26ന് വൈകിട്ട് മൂന്നിന് കോഴിക്കോട് എം.എസ്്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഉത്തര മേഖലകണ്വന്ഷന് കോഴിേേക്കാട് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം രൂപംനല്കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ,മുസ്ലിം ലീഗ്, കെ.എന്‍.എം, ജമാഅത്തേ ഇസ്ലാമി,ദക്ഷിണകേരളാ ജംഇയ്യത്തുല്‍ ഉലമാ,ഗ്ലോബല്‍ ഇസ്ലാമിക് മിഷന്,കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ, എം.ഇ.എസ്,എം.എസ്.എസ്, മെക്ക
തുടങ്ങിയ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ബഹുജന കണ്‍വന്‍ഷന്റെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു. സബ് കമ്മിറ്റി ചെയര്മാന് എം.സി മായിന്‍ ഹാജി അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉമര്‍ പാണ്ടികശാല,പി.കെ മുഹമ്മദ് (മാനുസാഹിബ്),സത്താര്‍ പന്തലൂര്‍,വളപ്പില്‍ അബ്ദുസ്സലാം,ടി.എം ശരീഫ് മൗലവി,സി.ടി സക്കീര്‍ ഹുസൈന്,ഫൈസല്‍ പള്ളിക്കണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.