മംഗ്ലുരു: മതേതരത്വം ഇന്ത്യയുടെ മഹത്തായ പൈതൃകമാണെന്നും അത് തകര്‍ക്കുന്ന രീതിയിലുള്ള ഏത് നിലപാടുകളും രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍
രാജ്യത്ത് നടപ്പിലാക്കപ്പടുന്ന ഫാസിസ്റ്റ് അജണ്ടകള്‍ രാജ്യത്തെ ഭൂരിപക്ഷ സമൂഹവും എതിര്‍ക്കുന്നതാണെന്നും ന്യൂനപക്ഷ പ്രീണനത്തിലൂടെ മത വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുക എന്ന ഹിഡന്‍ അജണ്ടയാണ് ഇപ്പോള്‍ നടപ്പിലാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികാരപരമായ ഇടപെടലുകള്‍ മത രംഗത്തും സാമൂഹ്യ രംഗത്തും വലിയ പ്രത്യാഗാതങ്ങള്‍ സൃഷ്ടിക്കുന്നതിനെ വിവേകത്തോടെ തിരിച്ചറിയണമെന്നും സമുദായത്തിന്റെ സംരക്ഷകരെന്ന പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത് എന്ന യാതാര്‍ത്ഥ്യം അതീവ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗ് സെപ്: 24 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സൈക്കോണിന്റെ ഭാഗമായി മംഗ്ലൂരുവില്‍ സംഘടിപ്പിച്ച കര്‍ണാടക സൈക്കോണില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
മംഗ്ലൂരു മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി ഹാളില്‍ നടന്ന കോണ്‍ഫ്രന്‍സ് ജില്ലാ മുശാവറ അംഗം ഖാസിം ദാരിമി ഉത്ഘാടനം നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് അനീസ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി, മുബാറക് എടവണ്ണപ്പാറ വിശയമവതരിപ്പിച്ചു സംസാരിച്ചു.റിയാസ് റഹ്മാനി, സ്വദഖത്തുല്ല ഫൈസി, സിദ്ദീഖ് അബ്ദുല്‍ ഖാദര്‍, നൗശാദ് മലെര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
മുനാസ് സ്വാഗതവും അസ്ലം ഫൈസി നന്ദിയും പറഞ്ഞു