കോഴിക്കോട:് എസ് കെ എസ് എസ് എഫ് ന്റെ ഉപവിഭാഗമായ സൈബര്‍ വിംഗ് സംസ്ഥാന സമിതി സെപ്റ്റംബര്‍ 24 ന് കോഴിക്കോട് സൈക്കോണ്‍ സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തു നിന്നുമായി 20 ജില്ലകളില്‍ നിന്നുള്ള സൈബര്‍ രംഗത്തെ പ്രവര്‍ത്തകര്‍ സൈക്കോണില്‍ പങ്കെടുക്കും, കോണ്‍ഫ്രന്‍സിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കഴിഞ്ഞ ദിനം നിര്‍വ്വഹിച്ചു.ആഗസ്റ്റ് മാസത്തില്‍ ജില്ലാ തലങ്ങളില്‍ പ്രി സൈക്കോണുകള് സംഘടിപ്പിക്കും, പ്രോഗ്രാമിന്റെ വിജയത്തിനായി ജില്ലാ കോഡിനേറ്റര്‍മാരെ നിയമിച്ചു, സ്റ്റേറ്റ് കോഡിനേറ്ററായി അബ്ദുല്‍ ബാസിത് അസ്അദിയേയുംപബ്ലിസിറ്റി കണ്‍വീനറായി ഇര്‍ഷാദ് കള്ളിക്കാടിനേയും ജില്ലാ കോഡിനേറ്റര്മാരായികോഴിക്കോട്: കരീം മൂടാടി,മലപ്പുറം: ബഷീര്‍ ചേറൂര്,തൃശൂര്‍: അമീന് കൊരട്ടിക്കര,കൊല്ലം: ഇസ്സുദീന് കല്പാനാ ,എറണാകുളം: മുഹമ്മദ് ഉമര്‍,ദക്ഷിണ കന്നട: സഫ്വാന് ബണ്ടോള,കുടക്: നൗശാദ് മലെര്‍,വയനാട്: റിയാസ് ഫൈസി,കണ്ണൂര്‍: സലാം,കാസറഗോസ്: പി.എച്ച് അസ്ഹരി ആദൂര്‍,ചിക്മംഗ്ലൂര്: മുനാസില്‍,നീലഗിരി: മുജീബ് റഹ്മാന്,ആലപ്പുഴ: അഹ്മദ് ശാരിക്ക്,പാലക്കാട്: സ്വാലിഹ് ഒറ്റപ്പാലം,കോട്ടയം: ലിയാസ് പി എ,പത്തനംതിട്ട: തൗഫീഖ് കൊചുപറമ്പ് ഇടുക്കി : ബാദുഷ ജാഫര്തിരുവനന്തപുരം: ജലീല്‍ അമ്പലക്കണ്ടി,ബാഗ്ലൂര്: അസ്ലം ഫൈസി എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തില്‍ സംസ്ഥാന ചെയര്മാന് റിയാസ് ഫൈസി പാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു, കരീം മൂടാടി, ഹസീബ് പുറക്കാട്, ബാസിത് അസ്അദി ചുണ്ടേല്‍ , സ്വഫ് വാന്‍ മംഗലാപുരം, അമീന് കൊട്ടിക്കര, ബഷീര്‍ ചെറൂര്, നൗശാദ് മലെര്‍ തുടങ്ങിയവര്‍ സംസാരിച്ചു