കോഴിക്കോട്: തീരദേശ വിദ്യഭ്യാസ സാമൂഹികശാക്തീകരണം ലക്ഷ്യം വെച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി, കുവൈത്ത് കേരള ഇസ്ലാമിക്കൗണ്സിലിന്റെ സഹകരണത്തോടെനടപ്പിലാക്കുന്നകോസ്റ്റല് കെയര്‍ പദ്ധതിയുടെരണ്ടാം ഘട്ടമായിഏപ്രില് 5 മുതല്ഇബാദ് ഖാഫില സംഘംപര്യടനം നടത്തും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പത്ത് തീരദേശങ്ങള്‍ കേന്ദ്രീകരിച്ച്ഏപ്രില് , മെയ് മാസങ്ങളില്മൂന്ന് ഘട്ടങ്ങളായാണ് പരിപാടികള്നടക്കുക. ഗൃഹ സമ്പര്‍ക്ക പരിപാടികള്‍,കരിയര്‍ ഗൈഡന്‍സ്, ലഹരി വിരുദ്ധബോധവല്കരണം, സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടക്കും. പത്ത് കേന്ദ്രങ്ങളിലേക്ക്നിയോഗിക്കപ്പെട്ടഖാഫില അംഗങ്ങള്‍ക്കുള്ള പരിശീലന ക്യാമ്പ് കോഴിക്കോട് ഇസ്ലാമിക് സെന്ററില്കുവൈത്ത് കേരള ഇസ്ലാമിക് കൗണ്സില്ചെയര്മാന് ശംശുദ്ദീന്‍ ഫൈസി എടയാറ്റൂര്ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാഷിം തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി പുളിക്കല്‍, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍,ശാജിഹ് സമീര്അസ്ഹരി, ഹൈദര്‍ അലി വാഫി ഇരിങ്ങാട്ടിരി,ശരീഫ് പൊന്നാനി എന്നിവര്‍ ക്ലാസെടുത്തു.അബ്ദുള്ള റഹ്മാനി, മുഹമ്മദ് റഫീഖ് ചെന്നൈ, പി മുഹമ്മദ്, യഹ്യ വെള്ളയില്ചര്ച്ചക്ക് നേതൃത്വം നല്കി.