കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് കേരത്തിലെ പൊതു പരീക്ഷാ സംവിധാനത്തെ പരിഹസിക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ആരോപിച്ചു. എസ് എസ് എൽ സി ,പ്ലസ് ടു പൊതു പരീക്ഷകളിൽ ഗുരുതരമായ വീഴ്ചകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മോഡൽ പരീക്ഷയിലെ 43 മാർക്കിനുള്ള ചോദ്യങ്ങൾ പൊതു പരീക്ഷയിൽ ആവർത്തിച്ചു വന്നത് തികച്ചും നിരുത്തരവാദപരമായാണ് ഇതെല്ലാം കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിന്റെ തെളിവാണ്. സ്വകാര്യ ഏജൻസികളും ഗൈഡ് കച്ചവടക്കാരും പൊതു പരീക്ഷാ നടത്തിപ്പുകാരായി മാറിയത് പ്രബുദ്ധരായ കേരളീയർക്ക് അപമാനകരമാണ്. ഇത്തരം ഗുരുതരമായ വീഴ്ചകൾ തിരുത്താനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.