കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യഭ്യാസ വിഭാഗമായ ട്രന്റ് പുതിയ വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്കി. പ്രധാനമായും ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രവര്‍ത്തിച്ച് പോന്നിരുന്ന ഉന്നത വിദ്യഭ്യാസ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുന്ന കരിയര്‍ ക്ലബ്ബുകള്‍ മഹല്ല് തലങ്ങളിലേക്ക് വ്യാപിക്കാനാണ് തീരുമാനം.കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയില്‍ വെച്ച് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിലാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.തീരദേശ-മലയോര മേഖലയെ കേന്ദ്രീകരിച്ച് വിദ്യഭ്യാസ ഹബുകളുടെ പ്രവര്‍ത്തനം,പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ സംഘടന സംവിധാനമുപയോഗിച്ച് കണ്ടെത്തി ഉന്നത നിലവാരത്തിലേക്കെത്തിക്കാനുളള ഹയര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാംസ്,ഒരു മഹല്ലില്‍ അഞ്ചില്‍ കുറയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവ ലക്ഷ്യം വെച്ചുളള പി.എസ്.സി റിക്രൂട്മെന്റ് ട്രൈനിംഗ്,ടീനേജ് സ്കൂള്‍,സ്നാപ്പി കിഡ്സ് എക്സലന്‍ഷ്യ ,വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ പരിശീലനക്കളരി,മഹല്ല് എംപവര്‍മന്റ് പ്രോഗ്രാംസ്,ഹ്യൂമന്‍ റിസോഴ്സ് വിംഗിന്റെ കീഴില്‍ ട്രന്റ് റിസോഴ്സ് ഹണ്ട്,ന്യൂ ജനറേഷന് പ്രോഗ്രാം,ട്രന്റ് പ്രീ-സ്കൂള്‍,ഫാമിലി കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗ രേഖയായിട്ടുണ്ട്.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്.’വിദ്യഭ്യാസ നവോത്ഥാനത്തിന് സമയമായി ; താമസം അരുത് ‘എന്ന പ്രമേയവുമായി കഴിഞ്ഞ പത്ത് വര്ഷത്തോളമായിപ്രവര്ത്തിച്ച് വരുന്ന ട്രന്റ് ഇതിനകം സമൂഹത്തിന് മൂന്ന് എ.എ.എസുകാരെ സംഭാവന ചെയ്തിട്ടുണ്ട്.നിലവില്‍ സ്റ്റെപ്പ്(സ്ററുഡന്റ് ടാലന്റ് എംപവര്‍മെന്റ് പ്രോഗ്രാം) എന്ന പേരില്‍ രണ്ട് ബാച്ചുകളിലായി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഒറിയന്റേഷന്‍ പ്രോഗ്രാം നടത്തി കൊണ്ടിരിക്കുന്നു.ക്യാമ്പില്‍ ജില്ല കമ്മിറ്റികള്‍ പദ്ധതികള്‍ അവതരിപ്പിച്ചു.രാഷ്ട്രപതിയില്‍ നിന്ന് മികച്ച് എലക്ടറല്‍ ഓഫീസര്‍ അവാര്‍ഡ് ലഭിച്ച അബൂബക്കര്‍ സിദ്ധീഖ് എ.എ.എസ് ക്യാമ്പ് അംഗങ്ങളോട് ആശയവിനിമയം നടത്തി.സമസ്ത മുശാവറ അംഗം കെ.ടി ഹംസ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി,എസ്.വി.മുഹമ്മദലി,മജീദ് മാസ്റ്റര്‍ കൊടക്കാട്,റഹീം ചുഴലി,അലി.കെ,വയനാട്,റിയാസ് നരിക്കുനി,ശംസാദ് സലീം പുവ്വത്താണി,റഷീദ് കൊടിയൂറ,എം.കെ റഷീദ്,പോള്‍ വര്‍ഗീസ്, അയ്യൂബ് മുട്ടില്‍,സൈനുല്‍ ആബിദ് ദാരിമി, ബഷീര്‍ പൂക്കാടന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.