കോഴിക്കോട:് മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും, ദീനിപ്രഭാഷകരും സാദരണക്കാര്‍ക്ക് മാതൃകയാവണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്പീകേഴ്സ് ഫോറവും ഓര്ഗാനെറ്റും സംയുക്തമായി പ്രഭാഷകര്‍ക്കും ട്രൈനേഴ്സിനും വേണ്ടി ‘റെട്ടറിക്ക-1’ ശില്പശാല ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ തലത്തില്‍ എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ പ്രസംഗ പരിശീലനം നല്‍കുന്നതിനും നേതൃപാടവും വളര്‍ത്തുന്നതിനും റിസോഴ്സ് പേഴ്സണ്സിനെതെയ്യാറാക്കന്നതിനും വേണ്ടിയാണ് ശില്പശാലസംഘടിപ്പിച്ചത്. ഒക്ടോബര്‍ 24 ന് നടക്കന്ന് ഗ്രാന്റ് വര്‍ക്ക് ഷോപ്പിന്റെ മുന്നോടിയായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ദറസ്, അറബിക് കോളേജ്, കാമ്പസ്, യൂണിറ്റ്വിഭാഗങ്ങളില് നിന്ന് താത്പര്യമുള്ള പ്രവര്‍ത്തകരെ തെരഞ്ഞെടുത്താണ് ഗ്രാന്റ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ അധ്യക്ഷത വഹിച്ചു.അഹമ്മദ് വാഫി കക്കാട്, ഷാഹുല്‍ ഹമീദ് മേല്‍മുറി, അബ്ദുറഹീം ചുഴലി എന്നിവര്‍ പ്രഭാഷണ കല, ഐഡിയല്‍ പ്രസന്റേഷന്, പ്രഭാഷണ ഇനങ്ങള്‍ രൂപങ്ങള്‍ എന്നിവിഷയങ്ങള് അവതരിപ്പിച്ചു.റശീദ് ഫൈസി വെള്ളായിക്കോട്, റഷീദ് കംബ്ലക്കാട്, ബശീര്‍ അസ്അദി കണ്ണൂര്‍, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, അലി അസ്കര്‍ കരിമ്പ, ഹമീദ് കുന്നുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.