കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 2016 ഡിസംബര്‍ മുതല്‍ 2017 ഫെബ്രുവരി കാലയളവില്‍ മദീനാ പാഷന് എന്ന പേരില്‍ കേരളം, കര്‍ണാടക, തമിഴ്നാട്, ലക്ഷദീപ്, അന്തമാന്‍ എന്നിവിടങ്ങളില്‍് ജില്ലാ സമ്മേളനങ്ങള്‍ നടത്താന്‍ സംഘടനാ നേതൃസംഗമം തീരുമാനിച്ചു. ജില്ലയില്‍ പ്രത്യേകം സജ്ജമാക്കുന്ന ഹുദൈബിയ്യ നഗരിയിലാണ് പരിപാടി സംഘടിപ്പിക്കുക. ‘ഐ.എസ്, സലഫിസം, ഫാഷിസം’ എന്ന പ്രമേയത്തെ അധികരിച്ച് സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും ആഗസ്ത് 15ന് വൈകീട്ട് നാലിന് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളില്‍ ഫ്രീഡം സക്വയര്‍ നടത്താനും സംഗമം തീരുമാനിച്ചു. രണ്ട് ദിവസമായി നടന്ന നേതൃ സംഗമത്തില്‍ പ്രസിഡണ്ട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് മേല്‍മുറി, എസ്.വി. മുഹമ്മദലി, ഓണംമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ ക്ലാസെടുത്തു. സത്താര്‍ പന്തലൂര്‍, അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്ഥഫ അഷ്റഫി കക്കുപ്പടി, കെ.എന്‍.എസ് മൗലവി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, വി.കെ. ഹാറൂന്‍ റശീദ്, കുഞ്ഞാലന്‍ കുട്ടി ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം, അഹ്മദ് ഫൈസി കക്കാട്, ശുഐബ് നിസാമി നീലഗിരി, ടി.പി. സുബൈര്‍ മാസ്റ്റര്‍, ഡോ. ജാബിര്‍ ഹുദവി, കെ.എം.ആസിഫ് ദാരിമി, വി.പി. ശഹീര്‍ പാപ്പിനിശ്ശേരി, ആഷിഖ് കുഴിപ്പുറം, അബ്ദുല്‍ ലഥീഫ് പന്നിയൂര്‍, ആരിഫ് ഫൈസി കൊടക്, താജുദ്ദീന് ദാരിമി പടന്ന, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും പി.എ റഫീഖ അഹ്മദ് നന്ദിയും പറഞ്ഞു.