തിരൂരങ്ങാടി: സര്‍ക്കാര്‍ സര്‍ക്കാരേതര സംവിദാനങ്ങളിലൂടെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന അനുകൂല്യങ്ങളും വിവിധ സംരംഭങ്ങളും ജനങ്ങളിലെത്തിക്കാന്‍ എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ പദ്ധതികളാവിഷ്കരിച്ചു. ഇതിന് വേണ്ടി സംസ്ഥാനത്ത് ആയിരം പേര്‍ക്ക് പരീശിലനം നല്‍കുന്നതിന്റെ ഒന്നാംഘട്ട സംസ്ഥാന തല ദ്വിദിന നേതൃ പരിശീലന ക്യാമ്പ് നടത്തി. ആതുര മേഖലയിലെസേവങ്ങള് ,അപകട സ്ഥലങ്ങളിലെ പ്രവര്‍ത്തനം, ലഹരിക്കെതിരെയുള്ള ബോധവല് കരണം തുടങ്ങിയ സേവനങ്ങള്ക്ക്വിഖായ നേതൃത്വം നല്‍കും. വിഖായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാഥമിക ഘട്ടമായി സംസ്ഥാനത്ത് നൂറ് സഹചാരി സെന്ററുകള്‍ ആരംഭിക്കാനും ക്യാമ്പ് പദ്ധതികളാവിഷ്കരിച്ചു. സിദ്ദീഖലി മാസ്റ്റര്‍ ഊര്‍ക്കടവ്, സത്താര്‍ പന്തലൂര്‍, അബ്ദു റഹീം മാസ്റ്റര്‍ ചുഴലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഉസ്താദ് ശഫീക്ക് ദാരിമി എന്നിവര്‍ യഥാക്രമം ഫിസിക്കല്‍ ട്രെയിനിംഗ് , വിഖായ ലക്ഷ്യവും മാര്‍ഗ്ഗവും, സഹചാരി റലീഫ് സെന്റര്‍ പദ്ധതി, നമ്മുടെ സംഘടന, ജനാസ സംസ്കരണ പരിശീലനത്തിന് എന്നീവിശയങ്ങളില് ക്ലാസ്സടെത്തു. ആസിഫ് പുളിക്കല്‍ സമാപന സന്ദേശം നല്കി. റശിദ് ഫൈസിവെള്ളായിക്കോട്, ജാബിര്‍ ഹുദവി, നവാസ് കളിയട്ടുമുക്ക് എന്നിവര്‍ സംസാരിച്ചു. സലാം ഫറോക്ക്, നിസാം ഓമശ്ശേരി, ശാഹിദ് കോയ തങ്ങള്‍ തൃശൂര്‍, ഉമറലി ശിഹാബ്, റിയാസ് എസ് നീലഗിരി, സ്വാദിക് അന്‍വരി, അന്‍വര്‍ നല്ലളം, റശീദ് വേങ്ങപ്പള്ളി, അശ്റഫ് മ ഗലാപുരം,സുബൈര്‍ അന്‍വരി പാലക്കാട്, ഖാസിം ഫൈസി ലക്ഷദ്വീപ്, അബൂബക്കര്‍ കാസര്‍ഗോഡ്, അബൂബക്കര്‍ കാസര്‍ഗോഡ്,നിയാസ് എറണാകളം,മാഹീന് അബൂബക്കര്‍ കോട്ടയം ശബീര്‍ കണ്ണൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സംസ്ഥാനത്തിന് പുറമേ ദക്ഷിണ കന്നഡ , നീലഗിരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്ക്യാമ്പില് പങ്കെടുത്തു ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും, ശര്‍ഹബീല്‍ മഹ്റൂഫ് നന്ദിയും പറഞ്ഞു.