ബംഗളൂരു: എസ് കെ എസ് എസ് എഫ് കര്‍ണ്ണാടക സംസ്ഥാന സമിതി നിലവില്‍ വന്നു. അനീസ് കൗസരി (ദക്ഷണ കണഡ) പ്രസിഡന്റും, ആരിഫ് ഫൈസി (കൊടക്) ജനറല്‍ സെക്രട്ടറിയുമാണ്. പി.കെ മുഹമ്മദ് അസ്ലം ഫൈസി (ബംഗളൂരു) ആണ് ട്രഷറര്‍. ബംഗളൂരു സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ണ്ണാടക സംസ്ഥാന പ്രതിനിധി സംഗമത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് കര്‍ണ്ണാടക സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചത്. യു. മുഹമ്മദ് മുസ്ലിയാര് (മൈസൂര്‍), കെ.എ സലീം അബ്ദുള്ള (ഹാസ്സന്‍), അശ്റഫ് ഫൈസി (കൊടക്) (വൈസ് പ്രസിഡന്റുമാര്‍), സ്വാദിഖ് അസ്ഹരി (ചിക്മാംഗ്ലൂര്‍) ഇസ്മാഈല്‍ യമാനി (ദ.കണഡ) (ജോ.സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
മെമ്പര്‍മാരായി നൗഫല്‍ ഹുദവി (മാംഗ്ലൂര്‍), റിയാസ് ദാരിമി (ചിക്മാംഗ്ലൂര്‍), സുലൈമാന്‍ മുസ്ലിയാര് (മദികേരി), ജുനൈദ് (ബംഗളൂരു), യാക്കൂബ് ഇ. അലവി (ബംഗളൂരു) അബു (ഹാസ്സന്‍), അബ്ദുല്‍ റശിദ് (ഹാസ്സന്‍), ജലില്‍ ബദരി (ദക്ഷണ കണഡ), ഇഖ്ബാര്‍ മൗലവി (കൊടക്) എന്നിവരേയും തെരഞ്ഞെടുത്തു.
എസ് കെ എസ് എസ് എഫ് ബാംഗ്ലൂരു ചാപ്റ്റര്‍ പ്രസിഡന്റ് പി.കെ മുഹമ്മദ് അസ്ലം ഫൈസി അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, ഷറഫുദ്ദിന് ഹുദവി, എന്നിവര്‍ സംസാരിച്ചു. കെ. ജുനൈദ് സ്വാഗതവും യാക്കൂബ് ഇ. അലവി നന്ദിയും പറഞ്ഞു.