കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് ഇന്ന് ആരംഭിക്കും

കൊണ്ടോട്ടി: എസ്.കെ.എസ്.എസ്.എഫ്. ദഅ്‌വാ വിഭാഗമായ ഇബാദ് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള തസ്‌കിയത് കോണ്‍ഫ്രന്‍സ് ഇന്നാരംഭിക്കും. കൊണ്ടോട്ടി ഖാസിയാരകം മസ്ജിദിന് സമീപം പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിശാലതയുള്ള പന്തലിലാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ചെന്നൈ പ്രദേശങ്ങളില്‍ നിന്നായി 1300 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ഇബാദ് ചെയര്‍മാന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഡയരക്ടര്‍ സാലിം ഫൈസി കൊളത്തൂരുമാണ് ക്യാമ്പ് അമീറുമാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാര്‍, സൂഫിവര്യര്‍, സാദാത്തീങ്ങള്‍, വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ക്യാമ്പ് ഇന്ന് (വെള്ളി) വൈകുന്നേരം 4.30 ന് ഖത്മുല്‍ ഖുര്‍ആനോടെ ആരംഭിച്ച് ഏപ്രില്‍ 10 (ഞായര്‍) വൈകുന്നേരം 3 മണിക്ക് പ്രാര്‍ത്ഥനാ സദസ്സോടെ അവസാനിക്കും. ഖത്മുല്‍ ഖുര്‍ആന്‍, ആത്മ വിശുദ്ധിക്ക് ഒന്നിച്ചിരിക്കാം, നിസ്‌കാരം ആസ്വദിക്കാം, കിഫായ ദര്‍സ്, ഇഹ്‌സാന്‍, ലില്ലാഹി, റിലാക്‌സേഷന്‍ പ്രോഗ്രാം, ഇനി അല്ലാഹുവിലേക്ക്, എന്റെ അല്ലാഹു സ്‌നേഹമാണ്, മരണം സമ്മാനം, ക്ഷമ പരിശീലിക്കാം, മധുരിക്കുന്ന ഈമാന്‍, മജ്‌ലിസുന്നൂര്‍, ഒന്നിച്ചിരിക്കാം: സംശയം തീര്‍ക്കാം, സന്തോഷത്തിന്റെ വഴികള്‍, ഖുര്‍ആന്‍ ആസ്വാദന സദസ്, അനുഭവിച്ചവരുടെ ഇസ്‌ലാം, സുന്നത്ത് പരിശീലനം, ദഅ്‌വത്തും ഇന്ത്യയും, ഖാഫിലയായി പുറപ്പെടാം, പ്രാര്‍ത്ഥനാ സദസ്സുകള്‍, സമാപന സന്ദേശം എന്നിവ ക്യാമ്പിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും.