സമുദായത്തില്‍ സ്വീകാര്യതയുള്ളവരും അവരുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവരേയുമാണ് മുസ്ലിം പ്രാതിനിധ്യത്തിന്റെ പേരില്‍ രാഷ്ടീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി ആയി നിശ്ചയിക്കേണ്ടതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മത്രതര പ്രസ്ഥാനങ്ങള്‍ തന്നെ വോട്ട് ബാങ്കിന്റെ സ്വഭാവ മനുസരിച്ച് സമുദായം കൂടി നോക്കിയാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്താറുള്ളത്. എന്നാല്‍ പലരേയും സമുദായ പ്രാതിനിധ്യമായി എണ്ണുകയും സമുദായത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ വരുമ്പോള്‍ പോലും പ്രതികൂല നിലപാട് സ്വീകരിക്കുന്ന വരെ കാണാറുണ്ട്. ഇത്തരക്കാരെയോ അവരുടെ പിന്മുറക്കാരെയോ വീണ്ടും രംഗത്തിറക്കുന്നത് സമുദായ വിരുദ്ധ നീക്കമായേ കാണാന്‍ കഴിയൂ. പ്രത്യക്ഷത്തില്‍ തന്നെ സാമുദായത്തിന്റെ അവകാശ പോരാട്ടങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നവരും ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്ന് ക്യാമ്പ് പ്രത്യാശ പ്രകടിപ്പിക്കുന്നു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദഘടാനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് പുറമെ ജില്ലാ ഭാരവാഹികളും ഉപസമിതി ചെയര്മാന് കണ്‍വീനര്‍ മാരും മാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇന്ന് (ഞായര്‍) വിവിധ സെഷനുകളുലായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.