കോഴിക്കോട് : രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമേകാന്‍ ബീച്ചാശുപത്രിയില്‍ SKSSF ‘വിഖായ’ വളണ്ടിയര്‍ സേവനം ആരംഭിച്ചു. ആതുര സേവന രംഗത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരാണ് രാവിലെ മുതല്‍ ആശുപത്രിയില്‍ സേവന രംഗത്തുണ്ടാവുക. ബീച്ചാശുപത്രിയില്‍ നടന്ന സമര്‍പ്പണ ചടങ്ങില്‍ വീല്‍ചെയറുകള്‍ സൂപ്രണ്ട് ഡോ. സുബ്രഹ്മണ്യന് നല്കി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒ.പി.എ. അശ്റഫ് വിഖായ പരിചയപ്പെടുത്തി. ഡോ. റാം മനോഹര്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, സലാം വെള്ളയില്‍, മുസ്തഫ ദാരിമി കാപ്പാട്, സലാം ഫറോക്ക്, ശര്‍ഹബീല്‍ മഹ്റൂഫ്, യഹ്യ സിറ്റി, അബ്ദുറഹ്മാന് വെള്ളയില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു.