തൃശൂര്‍: അന്താരാഷട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്കെ എസ് എസ്എഫ്സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കളക്ട്രേറ്റ്മാര്ച്ചിന്റെ ഭാഗമായിതൃശൂര്ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ്മാര്‍ച്ച് 17 വ്യാഴാഴ്ചരാവിലെ 9 30 ന് കോര്പ്പറേഷന് പരിസരത്തു നിന്നും ആരംഭിക്കും.
മാര്‍ച്ചിന്റെ ഭാഗമായിവിപുലമായ ഒരുക്കങ്ങളാണ്ജില്ലയില് നടന്നുകൊണ്ടിരിക്കുന്നത്. ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്ജില്ലയില് നാനൂറില്‍പ്പരം മഹല്ലുകളില്‍ ഒപ്പുശേഖരണം നടത്തി.യു.ഡി.എഫ്ന്റെതെരഞ്ഞെടുപ്പ്വാഗ്ദാനമായ അറബിക് സര്‍വകലാശാല ഉടന്‍ യാഥാര്ത്ഥ്യമാക്കണമെന്നാവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഭീമഹരജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഒപ്പ് ശേഖരണം.ക്ലസ്റ്റര്‍ തലങ്ങളില്സര്വകലാശാലക്ക് അനുകൂലമായി പൊതുജനങ്ങളില്‍ നിന്ന് വിരലടയാളം പതിപ്പിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ജനങ്ങളെ ബോധവല്‍കരിക്കുന്നതിനും സര്ക്കാറിന്റെമേല് സമ്മര്‍ദം ചെലുത്തുന്നതിനുമായിജില്ലയിലെ 12 മേഖലകളില്‍ സമര സംഗമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തിന് ഭീമമായ റവന്യൂ വരുമാനം നേടിത്തരുന്നതുംഎല്ലാവിധ ജനവിഭാഗങ്ങള്‍ക്കും അവരുടെജീവിതോപാധിയുമായി മാറിക്കഴിഞ്ഞ അറബി ഭാഷക്ക് ഒരുസര്‍വകലാശാല വേണമെന്നത് ഒരു സമുദായത്തിന്റെ മാത്രം ആവശ്യമായിക്കാണാതെ സമര സംഗമങ്ങളുടെയും കലക്ട്രറ്റ്മാര്ച്ചിന്റെയുംവിജയത്തിന് മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് എസ്കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്സിദ്ദീഖ് ബദ്രി,ജന:സെക്രട്ടറി ഷഹീര്‍ദേശമംഗലം എന്നിവര്‍അറിയിച്ചു.