എസ് കെ എസ് എസ് എഫ് ദേശീയ സെമിനാര്‍ നാളെ കോഴിക്കോട്

പ്രൊഫ. എ.കെ. രാമകൃഷ്ണന്‍ മുഖ്യതിഥി

കോഴിക്കോട് : മതം മതേതര ഇന്ത്യക്ക് എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രചാരണ പരിപാടിളുടെ ഭാഗമായി നളെ (ശനി) കോഴിക്കോട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. കാലത്ത് 9.30 ന് പുതിയ ബസ്റ്റാന്റിന് സമീപമുള്ള കെ.പി കേശവമേനോന്‍ ഹാളില്‍ ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പശ്ചിമേഷ്യന്‍ പഠന വിഭാഗം മേധാവി പ്രൊഫ. എ.കെ രാമകൃഷ്ണന്‍ മുഖ്യതിഥിയായിരിക്കും ഐസിസ് ഉദ്ഭവവും വളര്‍ച്ചയും എന്ന വിഷയിത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിക്കും. തീവ്രവാദം, ഫാഷിസം എന്നീ രണ്ട് സെഷനുകളിലായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, പി. എം സ്വാദിഖലി എന്നിവര്‍ യഥാക്രമം ജീഹാദ് അറിഞ്ഞതിനപ്പുറം, ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം, സാംസ്‌കാരിക പ്രതിരോധം, പ്രായോഗിക ജനാധിപത്യം എന്നീ വിഷയങ്ങളില്‍ സംവദിക്കും. ബഷീര്‍ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട്, ഡോ. ഫൈസല്‍ ഹുദവി മാര്യാട്, സ്വാദിഖ് ഫൈസി താനൂര്‍ എന്നിവര്‍ ചര്‍ച്ചകരിള്‍ക്ക് നേതൃത്വം നല്‍കും.

Program Notice

SEMINAR PROGRAME  NOTICE (2)