കോഴിക്കോട് : വിദ്യാഭ്യാസ സാംസ്കാരിക മേഖലകളുടെ മറപിടിച്ച് വര്‍ഗീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂട അജണ്ടകള്‍ തുറന്ന് കാണിക്കാനും ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ തീവ്രവാദപ്രവണതകള്‍ വളര്‍ത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ‘മതം മതേതര ഇന്ത്യക്ക്’ എന്ന സന്ദേശവുമായി സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെയാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക. രാജ്യത്തിന്റെ പൈതൃകത്തെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെ മാതൃകയേയും സംബന്ധിച്ച് പുതിയ തലമുറക്ക് അവബോധമുണ്ടാക്കുകയാണ് കാമ്പയിന് ലക്ഷ്യമാക്കുന്നത്. മതം, മതേതരത്വം, ജനാധിപത്യം, ഫാഷിസം, ജിഹാദ്, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ കാമ്പയിന് കാലയളവില്‍ സംഘടിപ്പിക്കുപ്പെടുന്ന വിവിധ പരിപാടികളലൂടെ പ്രചാരണം നടത്തും. കാമ്പയിന്റെ ഭാഗമായുള്ള സംസ്ഥാന തല പ്രഭാഷക സംഗമം സെപ്തംബര്‍ 6ന് ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ 7 മണി വരെ കോഴിക്കോട് നടക്കും. ശാഖാതലങ്ങളില്‍ നാട്ടുമുറ്റം, ക്ലസ്റ്റര്തലങ്ങില് പഠനസംഗമങ്ങള്‍, മേഖലതല സെമിനാറുകള്‍ ജില്ലാ തല ഓപ്പണ്‍ ഫോറം, പുസ്തകപ്രകാശനം സാമൂഹ്യ മാധ്യമങ്ങളിലുടെയുള്ള വൈവിധ്യമാര്ന്നപ്രചാരണ പരിപാടികള്‍ തുടങ്ങിയവ കാമ്പയിന് കാലയളവില്‍ നടക്കും. കാമ്പയില്‍ സമാപന സമ്മേളനം ഒക്ടോബര്‍ അവസാനവാരം കോഴിക്കോട് വിവിധ പരിപാടികളോടെ നടക്കും.