കോഴിക്കോട് :മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ഗതി നിര്‍ണ്ണയിച്ച കാലിക്കറ്റ് വിദൂര വിദ്യാഭ്യാസത്തിന്റെ യു.ജി.സി. അംഗീകാരം പിന്‍വലിച്ചത് ഗൗരവമായി കാണണമെന്നും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എസ്.കെ.എസ്.എസ്.എഫ്
ത്വലബാവിംഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദര്‍സ് അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന ആയിരിക്കണക്കിന് മതവിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഭൗതിക പഠനത്തിനായി വിദൂര വിദ്യാഭ്യാസ വിഭാഗത്തെയാണ് ആശ്രയിക്കുന്നത്.
2015 2016 അധ്യയന വര്‍ഷം വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ കോഴ്സുകള്‍ നടത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുതെന്നും യു.ജി.സി ആവശ്യപ്പെട്ടത് ഈ വര്‍ഷത്തെ പ്രവേശന പരീക്ഷയില്‍ വിജയിച്ച് രജിസ്ട്രേഷന് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യു.ജി.സി. അംഗീകാരം ഉറപ്പുവരുത്തി വിദൂര വിദ്യാഭ്യാസ വിഭാഗത്തെ സംരക്ഷിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ആധ്യക്ഷം വഹിച്ചു. റിയാസ് ഫൈസി പാപ്ലശ്ശേരി, സി.പി. ബാസിത് ചെമ്പ്ര, റാശിദ് വി.ടി. വേങ്ങര, ഉവൈസ് പതിയാങ്കര, സിദ്ദീഖ് മണിയൂര്‍, ലത്തീഫ് പാലത്തുങ്കര സംബന്ധിച്ചു.