
മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സ് ജൂലൈ 24,25 (വെള്ളി,ശനി) തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. ലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. സി.പി. ബാസിത് ചെമ്പ്ര, റഷിദ് വി.ടി. വേങ്ങര, ഉവൈസ് പതിയങ്കര, ജൂറൈജ് കണിയപുരം, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര സംബന്ധിച്ചു.
പതിയങ്കര ശംസുല്‍ ഉലമാ ഇസ്ലാമിക് ആര്‍ട്സ് കോളേജില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ്-അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന തിരുവനന്തപരും,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,ആലപ്പുഴ,എറണാകുളം ജില്ലകളിലെ മതവിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക:9895901199,9947688982