ജൂണ്‍ 14 ന് മെമ്പര്‍ഷിപ്പ് ഡെ
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ അംഗത്വ പ്രചരണം ആരംഭിക്കാന്‍ വാടാനപ്പള്ളിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃസംഗമം തീരൂമാനിച്ചു. ഇതിനായി കര്‍മ രംഗത്തേക്ക് പുതിയ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനാവശ്യമായ രൂപരേഖ തെയ്യാറാക്കി. ജൂണ്‍ 14 ന് കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ത്രപ്രദേശ്, ഡല്‍ഹി, ലക്ഷദ്വീപ്, പോണ്ടിച്ചേരി, അന്തമാന്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ഡെ ആയി ആചരിക്കും.സെപ്തംബറിന് മുമ്പായി പുതിയ ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ തല കമ്മറ്റി പുന സംഘടന പൂര്‍ത്തിയാകും. ഒക്ടോബറില്‍ നടക്കുന്ന സമ്പൂര്‍ണ്ണ സംസ്ഥാന കൗണ്‍സിലില്‍വെച്ച് തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരും. കാമ്പയിന് കാലയളവില്‍ ഇതര സംസ്ഥാനങ്ങളിലും കമ്മറ്റികള്‍ നിലവില്‍ വരും.അംഗത്വ പ്രചരണ പരിപാടികള്‍ക്ക് നേത്വം നല്‍കുന്നവര്‍ക്ക് വേണ്ടി മെയ് 17 ന് എറണാംകുളത്തും 23 ന് മലപ്പുറത്തും, 26 ന് കണ്ണൂരിലും ക്യാമ്പുകള്‍ നടക്കും. ജില്ലാ മേഘല ഭാരവാഹികളാണ് ക്യാമ്പില്‍ സംബന്ധിക്കുക. അംഗത്വ പ്രചരണത്തിനും തെരഞ്ഞെടുപ്പിനും നേതൃത്വം നല്‍കുന്നതിന് വിവിധ ഘടകങ്ങളില്‍ നിരീക്ഷകന്, കോ-ഓര്‍ഡിനേറ്റര്‍, റിട്ടേണിംഗ് ഓഫീസറെന്നിവരെ നിയമിക്കും. സംസ്ഥാന തല തിരഞ്ഞെടുപ്പു സമിതി ചെയര്‍മാനായി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെയും കണ്‍വീനറയി ഷാഹുല്‍ ഹമീദ് മേല്‍മുറി യേയും തിരഞ്ഞെടുത്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മുണ്ടുപാറ, കെ മോയിന്‍ കുട്ടി്മാസ്റ്റര്, എസ് വി മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അംഗങ്ങളാണ്. അബ്ദുറഹീം ചുഴലി ചെയര്‍മാനും റശിദ് ഫസി വെള്ളായിക്കോട് കണ്‍വീനറുമായി അംഗത്വ പ്രചാരണസമിതിയും രൂപീകരിച്ചിട്ടുണ്ട്.