ക്യാമ്പസ് മാഗസിൻ ‘കയാക്’ പ്രകാശിതമായി
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി ‘ട്രഡീഷൻ ആൻഡ് മോഡേണിറ്റി’ എന്ന പ്രമേയത്തിൽ തയ്യാറാക്കിയ “കയാക്” മാഗസിന്റെ പ്രകാശനം ഡോ. മുഹമ്മദ് അബൂ സെയ്ത് അൽ ആമിർ ഈജിപ്തും സംസ്ഥാന പ്രസിഡണ്ട് പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ചേർന്ന് നിർവ്വഹിച്ചു.
ആത്മീയ അനുഭവവും യുക്തിയും, സ്വതന്ത്രചിന്ത, ശാസ്ത്രവാദം, സ്വത്വ പ്രതിസന്ധി, മെറ്റീരിയലിസം എന്നീ വിഷയങ്ങളിലുള്ള ചിന്തകളാണ് പങ്കുവെക്കുന്നത്.
ഷബിൻ മുഹമ്മദ് ചീഫ് എഡിറ്ററും ഡോ.മുഹമ്മദ് ശാക്കിർ, അഡ്വ. അബ്ദുൽ ഹസീബ്, തൗഫിറ എന്നിവർ എഡിറ്റർമാരുമാണ്.
റിസേർച്ച് സെമിനാറുകൾ, പ്രതിഭാ മത്സരങ്ങൾ, ശിൽപശാലകൾ, വിവിധ സ്കോളേഴ്സിനോടൊപ്പമുള്ള പഠനങ്ങൾ, ചർച്ചാ വേദികൾ എന്നീ വിവിധ ഘട്ടങ്ങളിലൂടെയാണ് മാഗസിൻ തയ്യാറാക്കിയത്.
ചടങ്ങിൽ റഷീദ് ഫൈസി വെള്ളായിക്കോട്, എസ്.വി മുഹമ്മദലി, ഇബ്രാഹിം ഫൈസി പേരാൽ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, റിയാസ് വെളിമുക്ക്, സിറാജ് ഇരിങ്ങല്ലൂർ, ജുനൈദ് മാനന്തവാടി, ബാസിത്ത് മുസ്‌ലിയാരങ്ങാടി, ഡോ.മുഹമ്മദ് ശാക്കിർ, ഷഹീർ കോണോട്ട് സംബന്ധിച്ചു.
ക്യു.ആർ മാഗസിൻ മുഖദ്ദസ് സമ്മേളന നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ ക്യാമ്പസ് പവലിയനിൽ ലഭ്യമാണ്.