എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാര്‍ഷികം
സഹചാരി സെന്റര്‍ സര്‍വ്വേക്ക് തുടക്കമായി



കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ആതുരസേവന രംഗത്ത് ബഹുമുഖ പദ്ധതികളോടെ സംഘടനയുടെ വിവിധ ഘടകങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹചാരി സെന്റെറുകളുടെ പ്രവര്‍ത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വേയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.മലപ്പുറം ജില്ലയിലെ കുഴിപ്പുറം വിഖായ സഹചാരി സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ആഷിഖ് കുഴിപ്പുറം അദ്ധ്യക്ഷനായി.ഇ.കെ. സമദ് മാസ്റ്റര്‍, സി.ഹംസ, ഫാരിസ് കെ.എം.എം.മൊയ്തീന്‍, ടി.ഷറഫുദ്ധീന്‍, കൊളമ്പില്‍ ബാപ്പുട്ടി, ടി.മൊയ്തീന്‍, അന്‍വര്‍ പൊട്ടിക്കല്ല് നേതൃത്വം നല്‍കി.സംസ്ഥാന സെക്രട്ടറി ഒപി അഷ്‌റഫ് സ്വാഗതവും അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ നന്ദിയും പറഞ്ഞു

എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റെറുകളുടെ സര്‍വ്വേയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു