എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികം: 35,000 വിജിലന്റ് വിഖായ വളണ്ടിയര്‍മാര്‍ കര്‍മ പഥത്തിലേക്ക്
? ഇരുപതിനായിരത്തോളം വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി
കോഴിക്കോട്: ധാര്‍മിക ബോധത്തിലൂന്നിയ സേവന സന്നദ്ധരായ യുവത്വത്തെ വീണ്ടും മലയാളക്കരയ്ക്ക് സമര്‍പ്പിക്കാനൊരുങ്ങി എസ്.കെ.എസ്.എസ്.എഫ്. സംഘടനയുടെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് 35,000 വിജിലന്റ് വിഖായ വളണ്ടിയര്‍മാര്‍ സന്നദ്ധ സേവന കര്‍മ പഥത്തിലേക്ക് ചുവടുവയ്ക്കും. ‘സത്യം സ്വത്വം സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 2, 3, 4 തിയതികളില്‍ കോഴിക്കോട് മുഖദ്ദസില്‍ നടക്കുന്ന വാര്‍ഷിക മഹാ സമ്മേളനത്തിന്റെ അവസാന ദിവസം വൈകുന്നേരം നാലുമണിക്ക് 35,000 വിജിലന്റ് വിഖായ വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റാലി നടക്കും. നിലവില്‍ ഇരുപതിനായിരത്തോളം വിഖായ വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ മേഖല ക്യാമ്പുകളും 35-ാം വാര്‍ഷിക പ്രചാരണ ക്യാമ്പും നടക്കും. യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന സേവന സന്നദ്ധരായ പ്രവര്‍ത്തകരെയാണ് വിജിലന്റ് വിഖായ വിംഗിലേക്ക് നിയോഗിക്കുന്നത്. നിലവില്‍ വിഖായ സംസ്ഥാന സമിതിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ആക്ടീവ് വിംഗാണ് സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സമ്മേളനങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ സേവനം ചെയ്യുന്നത്. അഞ്ച് ദിവസത്തെ പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയാണ് ആക്ടീവ് വിഖായ അംഗങ്ങള്‍ കര്‍മരംഗത്തേക്കിറങ്ങുന്നത്. എന്നാല്‍ മേഖലാതലം മുതല്‍ യൂണിറ്റ് തലം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിജിലന്റ് വിഖായ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് മേഖല തലങ്ങളില്‍ ഏകദിന പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരാണ് മേഖല ക്യാംപില്‍ പങ്കെടുക്കുക. ഇവരില്‍ നിന്നാണ് വിജിലന്റ് വിഖായ അംഗങ്ങളെ തിരഞ്ഞെടുക്കുക. 2015 ഫെബ്രുവരിയില്‍ തൃശ്ശൂര്‍ സമര്‍ഖന്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫിന്റെ ഐതിഹാസികമായ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ കാല്‍ ലക്ഷം വിഖായ വളണ്ടിയര്‍മാരെ കേരളത്തിന് സമര്‍പ്പിച്ച് സംഘടന ചരിത്രം സൃഷ്ടിച്ചിരുന്നു. വളണ്ടിയര്‍ വിഭാഗം എന്ന ആശയം പല സംഘടനകളും ഏറ്റെടുത്തത് ഇതിനുശേഷമായിരുന്നു.
വിഖായ ആക്ടിവ് വിങ് സംഗമം ഡിസംബര്‍ 17ന് ജില്ലാ തലങ്ങളില്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിഖായ ആക്റ്റീവ് വിങ് സംഗമം ഡിസംബര്‍ 17ന് ജില്ലാ തലങ്ങളില്‍ വൈകുന്നേരം നാലിന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനും വിഖായ ആക്ടിവ് വിങ്, വിജിലന്റ് വിഖായ സംഗമങ്ങള്‍ വിജയിപ്പിക്കുന്നതിനും വേണ്ടി ജില്ലാ വിഖായ സെക്രട്ടറി, സംസ്ഥാന സമിതി അംഗം, ചെയര്‍മാന്‍, കണ്‍വീനര്‍, കോഡിനേറ്റര്‍ എന്നിവരുടെ സംഗമം ഡിസംബര്‍ 10ന് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും. വിഖായ യോഗം സംസ്ഥാന സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് ഉദ്ഘാടനം ചെയ്തു.നിസാം ഓമശേരി അധ്യക്ഷനായി. ജലീല്‍ ഫൈസി അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി.ഷാരിഖ് ആലപ്പുഴ, റഷീദ് വെങ്ങപള്ളി, കരീം മുസ്ലിയാര്‍ കൊടക്, അഷ്‌റഫ് കടബ, ഫൈസല്‍ നീലഗിരി, ഇബ്രാഹീം അസ്ഹരി കാസര്‍ഗോഡ്, റഷീദ് ഫൈസി കാളികാവ്, സ്വാദിഖ് ആനമൂളി, ബഷീര്‍ മജ്ജാല്‍ സംസാരിച്ചു.