എസ്.കെ.എസ്.എസ്.എഫ് 35 ാം വാര്‍ഷികം
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: ‘സത്യം സ്വത്വം സമര്‍പ്പണം എന്ന പ്രമേയത്തില്‍ 2024 ഫെബ്രുവരി 2,3,4 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന എസ്.കെ. എസ്. എസ്. എഫ് 35 ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് ,ദേശീയ വിദ്യാഭ്യാസ സമ്മേളനം,ത്വലബ കോണ്‍ഫ്രന്‍സ്,സൗത്ത് സോണ്‍ വിഖായ വൈബ്രന്റ് കോണ്‍ഫ്രന്‍സ് , പെന്‍ ക്വീന്‍ ഗേള്‍സ് കാമ്പസ് കാള്‍ , ജില്ലാ കാമ്പസ് കാള്‍, സര്‍ഗമേള,ആര്‍.പി ശില്‍പശാല, മദീനാ പാഷന്‍, മീഡിയ കോണ്‍ഫ്രന്‍സ്, മെഡിക്കല്‍ കോണ്‍ഫ്രന്‍സ്, സെമിനാറുകള്‍, അദാലത്ത്, വനിത വിഞ്ജാന കോഴ്‌സുകള്‍,ആദര്‍ശ പ്രഭാഷക ശില്പശാല, സത്യധാര വാര്‍ഷിക പതിപ്പ് , 35 പുസ്തക പ്രശിദ്ധീകരണം,നാഷണല്‍ കോണ്‍ഫ്രന്‍സ് നടക്കും. കെ മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സത്താര്‍ പന്തലുര്‍, സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അയ്യൂബ് മുട്ടില്‍, ആഷിഖ് കുഴിപ്പുറം, ജലീല്‍ പട്ടര്‍ കുളം,നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,മൊയ്തുട്ടി യമാനിപന്തിപ്പോയില്‍, ഉമര്‍ ദര്‍സി തച്ചണ്ണ, സുബൈര്‍ മാസ്റ്റര്‍ കുറ്റികാട്ടൂര്‍, ആര്‍.വി അബൂബക്കര്‍ യമാനി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, നിസാം കണ്ടത്തില്‍ കൊല്ലം, ത്വാഹ യമാനി മാറാട്, സി.വി.എ അഹമ്മദ് കബീര്‍ ആക്കോട് എന്നിവര്‍ സംസാരിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ഒ.പി.എം അഷ്റഫ് കുറ്റിക്കടവ് നന്ദിയും പറഞ്ഞു