കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് മുപ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ നടത്തുന്ന ‘ഓളം’ നേതൃസംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വയനാട് ജില്ലയില്‍ നടന്നു. കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഫാറൂഖ് ഫൈസി മണിമൂളി, ജലീല്‍ ഫൈസി അരിമ്പ്ര, മുഹിയിദ്ദീന്‍ കുട്ടി യമാനി, അബ്ബാസ് വാഫി ചെന്നലോട്, നൗഷീര്‍ വാഫി വെങ്ങപ്പള്ളി, റഷീദ് ദാരിമി ആലപ്പുഴ, മസ്ഊദ് മൗലവി വെള്ളമുണ്ട, ഷംസുദ്ദീന് വാഫി കാരക്കാമല, റഈസ് പാണ്ടിക്കടവ്, സുഹൈല്‍ വാഫി ചെന്നലോട്, റസാക്ക് തോല്‍പ്പെട്ടി, റബീബ് പിണങ്ങോട്, ജാഫര്‍ മില്ലുമുക്ക്, ഫൈസല്‍ മച്ചിങ്ങല്‍, ഡോ. മുഹമ്മദ് സഈദ്, റാഷിദ് പാലമുക്ക്, അഷ്റഫ് ഫൈസി, മുജീബ് പനമരം, ശിഹാദ് മൗലവി, ജില്ലാ സബ് വിംഗ് ഭാരവാഹികള്‍, മേഖലാ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. വര്‍ക്കിംഗ് സെക്രട്ടറി ശിഹാബ് റിപ്പണ്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്വാദിഖുല്‍ അമീന് ഫൈസി നന്ദിയും പറഞ്ഞു.