എസ്.കെ.എസ്.എസ്. എഫ് കമ്മ്യൂണിറ്റി ലേർണിങ് സെന്റർ: ആസ്സാം എം. എൽ. എ നാല് സെന്ററുകൾക്ക് ഫണ്ട് അനുവദിച്ചു.

ഗ്വാഹട്ടി: എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം പിന്നാക്ക പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന കമ്മ്യൂണിറ്റി ലേണിംഗ് സെന്ററുകളിൽ ആസ്സാമിൽ നാല് സെന്ററുകൾക്ക് എം. എൽ. എ ഷർമാൻ അലി അഹ്മദ് ഫണ്ട് അനുവദിച്ചു. നോർത്ത് ഇന്ത്യൻ സർഗലയ വേദിയിൽ വെച്ചാണ് ആസ്സാമിലെ ഭാഗ്ബർ നിയോജക മണ്ഡലത്തിലെ നാല് സെന്ററുകൾക്ക് 94 ലക്ഷം രൂപ എം. എൽ. പ്രഖ്യാപിച്ചത്. സാമൂഹിക ശാക്‌തീകരണം ലക്ഷീകരിച്ചു തുടങ്ങുന്ന നാല് സെന്ററുകൾ മൊയിൻബാരി, ജോയ്പുർ, സത്രകനറ, താരകണ്ടി എന്നീ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഗുണ നിലവാരം പരിശോധിച്ചു മറ്റു പഞ്ചായത്തുകളിലും നിയോജക മണ്ഡലങ്ങളിലും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. എസ്‌. കെ. എസ്‌. എസ്‌. എഫ് ആസ്സാം സംസ്ഥാന കമ്മിറ്റിയുടെയും ദാറുൽ ഹുദ ഹാദിയയുടെയും സഹകരണത്തോടെ സ്ഥാപിക്കുന്ന സെന്ററുകളുടെ ശിലാസ്ഥാപനം ജൂലൈ ആദ്യ വാരത്തിൽ നടത്താൻ മണ്ഡലത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിവിധ തലത്തിലെ ആളുകൾക്ക് പരിശീലനം നൽകുന്നതിന് ട്രെയിനിങ് കഫെ, ഉന്നത പഠനത്തിന് മാർഗ നിർദ്ദേശം നൽകുന്നതിന് കരിയർ കിയോസ്, വായനശാല, ലൈബ്രറി, മീറ്റിംഗ് റൂം, ഓഫീസ് എന്നിവയാണ് സെന്ററുകളിൽ സംവിധാനിച്ചിരിക്കുന്നത്. സംഘടനയുടെ മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ 35 മോഡൽ സെന്ററുകൾ സ്ഥാപിക്കാനാണ് ദേശീയ കമ്മിറ്റി പദ്ധതിയിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച്‌ മാസത്തിൽ ബംഗാളിലെ 24 പാർഗാന ജില്ലയിലാണ് ആദ്യ സെന്റർ പൂർത്തിയാക്കി എസ്‌. കെ. എസ്‌. എസ്‌. എഫ് സുപ്രിം കൗൺസിൽ ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചത്. മറ്റു സെന്ററുകൾ സ്ഥാപിക്കാൻ നാട്ടിലെയും വിദേശത്തെയും കമ്മിറ്റികൾ സഹായങ്ങൾ വാക്ദാനം ചെയ്ത്കൊണ്ടിരിക്കുന്നുണ്ട്. ഷാർമാൻ അലി അഹ്മദ് ൻ എം. എൽ. എ യുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്‌. കെ.എസ്‌. എസ്‌. എഫ് ദേശീയ വൈ. പ്രസിഡണ്ട്‌ മുഹമ്മദ്‌ നസീഫ് ഹുദവി, ദാറുൽ ഹുദ ആസ്സാം ഡയരക്ടർ സയ്യിദ് മുഈൻ തങ്ങൾ ഹുദവി, ആസ്സാം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ശറഫുദ്ധീൻ ഹുദവി, ബ്ലോക്ക് ഡിപെലപ്മെന്റ്ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറിമാർ, നിർമ്മാണ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.