കിതപ്പറിയാത്ത മൂന്നര പതിറ്റാണ്ടിന്റെ കുതിപ്പിൽ ഈ വിദ്യാർത്ഥി പടയണി ചരിത്രം തീർത്ത് മുന്നോട്ട് ഗമിക്കുകയാണ്.

ചരിത്രത്തിന്റെ അനിവാര്യതയിൽ കാലത്തിന്റെ തേട്ടമായി 1989 ഫെബ്രുവരി 19-ാം തീയതി കോഴിക്കോട് സാമൂതിരി സ്കൂളിൽ കേരളത്തിലെ അക്കാലത്തെ അഗ്രേസരായ പണ്ഡിതരുടെ പ്രാർത്ഥനയും ആശീർവാദവും ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ച എസ് കെ എസ് എസ് എഫ് .
പിന്നിട്ട വഴികളിൽ ചരിത്രനേട്ടം സൃഷ്ടിച്ചു 35 വർഷം പൂർത്തിയാവുകയാണ്.

പറയേണ്ടത് പറയേണ്ടിടങ്ങളിൽ പറയേണ്ട സമയത്ത് പറഞ്ഞും, തിരുത്തേണ്ടത് തിരുത്തിയും , തിരുത്തിക്കേണ്ടത് തിരുത്തിച്ചും ,നിലപാടിലും ആദർശത്തിലും വ്യതിചലിക്കാതെ സമസ്ത വഴിയിൽ ഉറച്ചുനിന്നും കേരളത്തിൻറെ വിദ്യാർത്ഥി യൗവനത്തെ സത്യത്തിന്റെ പാതയിൽ വഴി നടത്താൻ ഈ സംഘ ചേതനക്ക് സാധിച്ചു.

കുറ്റിപ്പുറത്തെ വാദിനൂറും ,കോഴിക്കോട്ടെ മജ്‌ലിസ് ഇൻതിസാബും,തൃശ്ശൂരിലെ സമർഖന്തും
കഴിഞ്ഞുപോയ പതിറ്റാണ്ടുകളിലെ നാഴികക്കല്ലുകൾ ആണ് .
പ്രീ സ്കൂൾ മുതൽ റസിഡൻഷ്യൽ സയൻസ് സ്കൂൾ വരെയുള്ള മത ഭൗതിക സമന്വയവിദ്യാഭ്യാസ സ്ഥാപനങ്ങളും
ദേശീയ പദ്ധതികളും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പ്രവർത്തിക്കാനായി 18 സബ് വിംഗുകളും
സഹചാരിയും സഹചാരി സെന്ററുകളുമായി
മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ സേവന മേഖലകളിൽ കയ്യൊപ്പ് ചാർത്തി മുന്നോട്ടു ഗമിക്കുകയാണ് ഈ പഞ്ചാക്ഷരി.

കാലത്തിന്റെ തേട്ടങ്ങൾക്കുത്തരം നൽകാൻ പ്രതിജ്ഞാബദ്ധമാണ് നാം .

മൂന്നരപതിറ്റാണ്ടിന്റെ പകിട്ടാർന്ന കർമ നൈരന്തര്യത്തിന് പരിസമാപ്തിയായി വരുന്ന ഫെബ്രുവരിയിൽ ഐതിഹാസിക 35ാം വാർഷിക സമ്മേളനം നടക്കുകയാണ്.

സത്യം , സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിലാണ് നമ്മുടെ സമ്മേളനം.
സത്യേതര പ്രസ്ഥാനങ്ങളെയും , അവരുടെ പ്രചാരണങ്ങളെയും തുറന്നു കാട്ടി.
അപര തൽപരർക്ക് വേണ്ടി സ്വത്വ ബോധം കളങ്കപ്പെടുത്തുന്ന പുതിയ കാലത്ത്
സ്വത്വ വീണ്ടെടെപ്പിനായി പോരാടി സേവന വഴിയിൽ പുതുമകൾ തീർക്കാൻ ഈ കാലയളവിൽ സംഘടനയും പ്രവർത്തകരും സജ്ജമാവുകയാണ്.

ഇന്ന് രാത്രി
പോസ്റ്റർ പ്രചരണത്തോടെ
നമ്മുടെ സന്ദേശം അഷ്ടദിക്കിലുമെത്തണം. പ്രചരണ പ്രവർത്തനങ്ങളിലും
കർമ്മ നൈരന്തര്യത്തിലും
ജാഗ്രതയോടെ ഇടപെട്ട് കർമ്മ പദ്ധതികൾ
സമൂഹത്തിന് സമപ്പിക്കാൻ
സഹപ്രവർത്തകർ സജജമാവുക.

സത്യം സ്വത്വം
സമർപ്പണം

SKSSF
35-ാം വാർഷിക
മഹാ സമ്മേളനം

2024 ഫെബ്രുവരി
02,03,04
മുഖദ്ദസ്, കോഴിക്കോട്

#skssf #35thanniversary #mukadhas #kozhikkode