കോഴിക്കോട് : സൗഹൃദത്തിൻറെയും പരസ്പര സഹകരണത്തിന്റെയും ചരിത്രപാഠങ്ങൾ പുതു തലമുറയിലേക്ക് കൂടി എത്തിക്കാൻ എല്ലാവിഭാഗം ആളുകളും തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാർ പ്രസ്താവിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഒരുമയുള്ള കേരളം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരളഗാഥ ക്യാമ്പയിന്റെ ഉദ്ഘാടന കർമ്മം ചാലിയത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല.
പ്രബോധനത്തിനായി കേരളത്തിൽ എത്തിയ ഇസ്ലാമിക പണ്ഡിതരും ഇവിടുത്തെ ആതിഥേയരും കാണിച്ച മാനവസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക നിലനിർത്താൻ ആവശ്യമായ പ്രവർത്തനങ്ങളിൽ നാം മുൻപന്തിയിൽ ഉണ്ടാകണം. പ്രവാചകരുടെ (സ്വ ) അവസാനത്തെ പ്രസംഗത്തിൽ പോലും സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശമാണ് ലോകത്തിന് സമർപ്പിച്ചത്. എല്ലാ മനുഷ്യരും സഹോദരങ്ങളാണ് എന്ന സന്ദേശം ഉൾക്കൊണ്ട് ജീവിക്കാൻ സന്നദ്ധരാക്കണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു.സാമൂതിരി രാജ കുടുംബത്തെ പ്രതിനിധീകരിച്ച് ടി ആർ രാമവർമ്മ മുഖ്യാതിഥിയായി പങ്കെടുത്തു .
സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി .
എ വി അബ്ദുറഹിമാൻ മുസ്ലിയാർ ,യു കെ കുമാരൻ ,സത്താർ പന്തല്ലൂർ പ്രഭാഷണം നടത്തി.ഡോ ജാബിർ ഹുദവി
ജലീൽ ഫൈസി അരിമ്പ്ര
സി ടി ജലീൽ മാസ്റ്റർ
ആർ വി അബൂബക്കർ യമാനി
സയ്യിദ് യഹ്യ തങ്ങൾ
ജവാദ് ബാഖവി പെരുമുഖം
അസീസ് ദാരിമി ചെറൂപ്പ
ഇസ്മാഈൽ ഹാജി ചാലിയം
സിറാജ് ഫൈസി
കരീം മാഹിരി കോടമ്പുഴ പങ്കെടുത്തു. ഒപിഎം അഷ്റഫ് സ്വാഗതവും മുഹമ്മദ് ഹസ്രത്ത് മഠത്തിൽപാഠം നന്ദിയും പറഞ്ഞു