ധാർമ്മിക ചിട്ടയുടെ മാതൃകാ വേദിയായി ഐഡിയൽ കോൺഫറൻസ്
എസ്കെഎസ്എസ്എഫ് 35-ാം വാർഷിക പദ്ധതി പ്രഖ്യാപനം ഉജ്ജ്വലമായി.

ധാർമ്മിക ചിട്ടയുടെ മാതൃകാ വേദിയായി ഐഡിയൽ കോൺഫറൻസ്

എസ്കെഎസ്എസ്എഫ് 35-ാം വാർഷിക പദ്ധതി പ്രഖ്യാപനം ഉജ്ജ്വലമായി.

മലപ്പുറം : എസ് കെ എസ് എസ് എഫ് 35 ാം വാർഷിക സമ്മേളന പരിപാടികളുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐഡിയൽ കോൺഫറൻസ് ശ്രദ്ധേയമായി. മൂന്നര പതിറ്റാണ്ട് പിന്നിടുന്ന സംഘടനയുടെ വാർഷികാഘോഷ കർമ്മ പദ്ധതികൾ അവതരിപ്പിച്ചും വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ നടത്തേണ്ട ഇടപെടലുകളെ കുറിച്ച് ചർച്ച ചെയ്തും നടന്ന സമ്മേളനം കൃത്യനിഷ്ഠ കൊണ്ടും സെഷനുകളിലെ വൈവിധ്യം കൊണ്ടും വേറിട്ട അനുഭവമായി.
വേങ്ങര കുറ്റാളൂർ ബദരിയ്യാ കാമ്പസിൽ നടന്ന പരിപാടിയിൽ ക്ലസ്റ്റർ, മേഖലാ സാരഥികൾ ഉൾപ്പെടെയുള്ള
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംഗമിച്ചത്. പാണക്കാട് സയ്യിദ് ഹാശിറലി
ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി അധ്യക്ഷനായി. പി.കെ.കുഞ്ഞാലിക്കുട്ടി, ,കെ പി വല്യാപു ഹാജി ,കെകെ എസ്‌ വാപ്പുട്ടി തങ്ങൾ ഉമ ,ശരീഫ് കുറ്റൂർ , കെ പി ചെറീത് ഹാജി ,പി പി ഹസൻ,പി കെ നവാസ് , കുണ്ട്‌ എന്നിവർ ഉദ്ഘാടന സെഷനിൽ സംബന്ധിച്ചു.
സമാപന സമ്മേളനം സംസ്ഥാന പ്രവസിഡണ്ട് സയ്യിദ് ഹമീദലി തങ്ങളുടെ അദ്ധ്യക്ഷതയിൽ
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു ,സമസ്ത കേന്ദ്ര മുശാവറ അംഗം സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് , ശാഹുൽ ഹമീദ് മേൽമുറി , നാസർ ഫൈസി കൂടത്തായി, എം ടി അബൂബക്കർ ദാരിമി, ശുഐബുൽ ഹൈതമി വാരാമ്പറ്റ എന്നിവർ വിവിധ സെഷനുകളിൽ നേതൃത്വം നൽകി .
റശീദ് ഫൈസി വെള്ളായിക്കോട് ,അയ്യൂബ് മാസ്റ്റർ മുട്ടിൽ ,സത്താർ പന്തല്ലൂർ,താജുദ്ദീൻ ദാരിമി പടന്ന, ബശീർ അസ്അദി നമ്പ്രം,ആശിഖ് കുഴിപ്പുറം ,ഒ.പി.എം അശ്റഫ് ,അൻവർ മുഹ് യദ്ദീൻ ഹുദവി ,ത്വാഹ നെടുമങ്ങാട്, ശമീർ ഫൈസി ഒടമല ,അനീസ് റഹ്മാൻ ആലപ്പുഴ ,സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി ,ഡോ. ജാബിർ ഹുദവി ,ശഹീർ അൻവരി പുറങ്ങ് ,സി.ടി ജലീൽ പട്ടർകുളം ,അബ്ദുൽ ഖാദർ ഫൈസി തലക്കശേരി, ജലീൽ ഫൈസി അരിമ്പ്ര ,മൊയ്തീൻ കുട്ടി യമാനി,അനീസ് ഫൈസി മാവണ്ടിയൂർ, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അലി മാസ്റ്റർ വാണിമേൽ,മുഹമ്മദ് ഫൈസി കജ, ആർ.വി അബൂ ബക്കർ യമാനി, നാസിഹ് മുസ്‌ലിയാർ ലക്ഷദ്വീപ്, പി.എം. സ്വാലിഹ് ഇടുക്കി എന്നിവർ സംസാരിച്ചു
സ്വാഗത സംഘം കൺവീനർ ജലീൽ ചാലിൽ നന്ദി പറഞ്ഞു