എസ്.കെ.എസ്.എസ്.എഫ് റമളാൻ കാംപയിന് തുടക്കമായി

കൊപ്പം: റമളാൻ: കാരുണ്യം,സംസ്കരണം, മോചനം എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റമളാൻ കാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ കൊപ്പം സുന്നി മഹലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നിർവ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി അധ്യക്ഷനായി. അൻവർ മുഹിയുദ്ദീൻ ഹുദവി പ്രമേയ പ്രഭാഷണം നടത്തി.സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് ഹസൻ സഖാഫ് തങ്ങൾ, ബഷീർ മാസ്റ്റർ, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി,അനീസ് ഫൈസി മാവണ്ടിയൂർ, കൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് എം.സി അബ്ദുൾ അസീസ്, പി.പി സുലൈമാൻ ഹാജി, ടി. റിയാസുദ്ധീൻ , ബഷീർ കുവൈത്ത്,എടത്തോൾ കമ്മുകുട്ടി ഹാജി , തിയ്യാട്ടിൽ കുഞ്ഞാപ്പ ഹാജി എന്നിവർ സംസാരിച്ചു.
മുഹ്സിൻ കമാലി, മുഹ്‌യുദ്ദീൻ ബാഖവി, ശമീർ ദാരിമി, ശാക്കിർ ഹുദവി, ശരീഫ് ചുണ്ടമ്പറ്റ എന്നിവർ സംബന്ധിച്ചു.
റഷീദ് കമാലി ഫൈസി മോളൂർ സ്വാഗതവും നാസർ അസ്ലമി നന്ദിയും പറഞ്ഞു