ജീവിത ലക്ഷ്യങ്ങൾ മറന്ന് കൊണ്ടുള്ള അധാർമിക ചിന്തകൾ വിദ്യാർത്ഥിത്വത്തെ തകർക്കും : പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

മലപ്പുറം : ജീവിത , സാമൂഹ്യ ലക്ഷ്യങ്ങൾ മറന്ന് കൊണ്ടുള്ള അധാർമിക സ്വതന്ത്ര ചിന്തകൾ വിദ്യാർത്ഥിത്വത്തെ തകർക്കുമെന്ന് എസ് .കെ .എസ് .എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ . എസ് .കെ .എസ് .എസ് എഫ് സംഘടിപ്പിച്ച ക്യാമ്പസ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 9 മണിക്ക് ഇ.എം ഇ .എ കോളേജിൽ നിന്നാരംഭിച്ച യാത്ര ജാമിഅ ഇസ്ലാമിയ്യ ആർട്സ് ആൻഡ് സയൻസ് കോളേജ്, മമ്പാട് എം.ഇ.എസ് കോളേജുകളിൽ പര്യടനം പൂർത്തിയാക്കി എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിൽ സമാപിച്ചു .
ഇ.എം ഇ .എ കോളേജിൽ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ മുജീബ് ജൈഹൂൻ ഉദ്ഘാടനം ചെയ്തു. ജാമിഅ കോളേജിൽ എഴുത്തുകാരൻ ഡോ : വി. ഹിക്മത്തുള്ളയും , എം.ഇ.എസ് മമ്പാട് കോളേജിൽ പി.പി റഷീദ് നടുവക്കാടും , എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ : റഷീദ് അഹമ്മദ് മേലാറ്റൂരും ഉദ്ഘാടനം നിർവഹിച്ചു . പാണക്കാട് സയ്യിദ് ഹാഷിറ ലി ശിഹാബ് തങ്ങൾ , പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ , റഷീദ് ഫൈസി വെള്ളായിക്കോട് , ഷുഹൈബ് ഹൈതമി , ഷാജിഹു ഷമീർ അസ്ഹരി , ഷമീർ ഫൈസി ഒടമല , ഫാറൂഖ് ഫൈസി മണിമൂളി ,യൂനുസ് ഫൈസി വെട്ടുപ്പാറ, റഫീഖ് ചെന്നൈ, ബാസിത് മുസ്ലിയാരങ്ങാടി , സിറാജ് ഇരിങ്ങല്ലൂർ ,റഷീദ് മീനാർ കുഴി ,ഷാകിർ കൊടുവള്ളി ,ഷഹീർ കോണാട് , മുനീർ മോങ്ങം, ഹസീബ് തൂത , സൽമാൻ കൊട്ടപ്പുറം , ജുനൈദ് മാനന്തവാടി ,റിയാസ് കൊട്ടപ്പുറം,സലീം യമാനി ,മുഹ്‌സിൻ മാസ്റ്റർ വെള്ളില ,സൈനുദ്ദീൻ മാസ്റ്റർ കുഴിമണ്ണ ,ഉസൈർ കരിപ്പൂർ ,
സൈനുദ്ദീൻ ഒളവട്ടൂർ ,സമദ് മാസ്റ്റർ വാഴയൂർ ,ഇസ്മാഈൽ അരിമ്പ്ര , നാസർ മാസ്റ്റർ കരുളായി ,ഫസലുദ്ധീൻ ഫൈസി നസ്ല്റുലാഹ് മാസ്റ്റർ ,സ്വാലിഹ്‌ മാസ്റ്റര്
ഇർഫാൻ ഹബീബ് ഹുദവി ,ഫൈറൂസ് ഫൈസി ഒറുവമ്പ്രം ,ഒ എം സൈനുൽ ആബിദ് തങ്ങൾ ,അബ്‍ദുറഹ്മാൻ തോട്ടുപൊയിൽ ,ശംസാദ് സലീം നിസാമി
സൈനുൽ ആബിദ് ഫൈസി ,അബ്‍ദുറഹ്മാൻ വാഫി ,മൻസൂർ വാഫി ,ടി കെ റഷീദ് വാഫി , മിഖ്ദാദ് , റാഷിദ് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംബന്ധിച്ച് സംസാരിച്ചു .
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന എസ് കെ എസ് എസ് എഫ് ക്യാമ്പസ് യാത്രക്ക് കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ നൽകിയ സ്വീകരണം പ്രമുഖ എഴുത്തുകാരൻ മുജീബ് ജൈഹൂൻ ഉദ്ഘാടനം ചെയ്യുന്നു