
കലാലയങ്ങളിൽ ചിന്തയുടെയും തിരിച്ചറിവിന്റെയും പുതിയ വാതായനങ്ങൾ തുറക്കാൻ “ധൈഷണിക വിദ്യാർത്ഥിത്വം നൈതിക സംവേദനം ” എന്ന unപ്രമേയത്തിൽ എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന കമ്മറ്റി ക്യാമ്പസ് ഡ്രൈവ് എന്ന പേരിൽ ദ്വൈമാസ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്.
2022 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ആദർശ, സാംസ്കാരിക മൂല്യങ്ങളെ വീണ്ടെടുക്കുന്നതിനുള്ള അവസരങ്ങളും അനുഭവങ്ങളും പകർന്നു നൽകുന്നതോടൊപ്പം, വിദ്യാഭ്യാസ-കരിയർ രംഗങ്ങളിലെ നൂതനമായ സാധ്യതകളെ പരിചയപ്പെടുത്തും. ശാഖ മുതൽ സംസ്ഥാന തലം വരെ യൂണിറ്റ് ക്യാമ്പസ് പൾസ്, ഹയർ സെക്കന്ററി കോൺഫറൻസ്, ടീച്ചേഴ്സ് മീറ്റ്, കാമ്പസ് ആർട്ട്, ക്യാമ്പസ് യാത്ര, ഗേൾസ് ക്യാമ്പസ് കാൾ തുടങ്ങിയ ശ്രദ്ധേയമായ പ്രോഗ്രാമുകളാണ് ക്യാമ്പയിനിൽ സംവിധാനിച്ചിട്ടുള്ളത്.
സമാപനം കുറിച്ച് ഓഗസ്റ്റ് 26, 27, 28 തീയതികളിൽ കോഴിക്കോട് വെച്ച് നാഷണൽ ക്യാമ്പസ് കാൾ വിപുലമായ രീതിയിൽ അരങ്ങേറും.
പാലരുവിയായൊഴുകും പടച്ചോന്റെ കാരുണ്യം
പാരാകെ പാടിപ്പറയാൻ……വികല ചിന്തകളിലൂടെ ധാർമിക മൂല്യങ്ങൾക്ക് തുരങ്കം വെക്കുന്നവർക്കിടയിൽ, നേരായ കൂട്ടത്തിനൊപ്പം നേരിന്റെ വഴികളിലൂടെ നേരായത് പറഞ്ഞു നടക്കാൻ, SKSSF നിങ്ങളെ വിളിക്കുന്നു.
വരൂ… അറിവിന്റെ നിശബ്ദ വിപ്ലവ ലോകത്തേക്ക്…