മതശാസന കളെ വികൃതമായി ചിത്രീകരിക്കാനുള്ള നീക്കം ചെറുക്കും

കോഴിക്കോട്:  വിശ്വാസികള്‍ക്കിടയില്‍ മത പണ്ഡിതര്‍ നടത്തുന്ന മത ശാസനകളെ വികൃതമാക്കി ചിത്രീകരിക്കാനുള്ള നീക്കം ചെറുക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ മത ബോധത്തിലഷ്ഠിതമായി സ്ത്രീ വിദ്യഭ്യാസ മുന്നേറ്റത്തിന് സമസ്തയും പോഷക ഘടകങ്ങളും നേതൃത്വം നല്‍കി വരികയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിദ്യഭാസ സ്ഥാപനങ്ങള്‍ നടത്തിവരുന്നത് സമസ്തയും പോഷക ഘടകങ്ങളുമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ച് വെച്ച് ഒരു ഗ്രാമത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തെ ഏറ്റുപിടിച്ച് മത നേതാക്കളെ അപഹാസ്യരാക്കാനുള്ള ശ്രമം വിജയിക്കില്ല. മുസ്‌ലീംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങളുടെ ശ്രമം അപലപനീയമാണ്. നിരന്തരം വിവാദമുണ്ടാക്കി സമൂഹത്തെ തെറ്റുദ്ധരിപ്പിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം വിജയിക്കാത്തതും സമൂഹം ഇതൊന്നും അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവ് കൂടിയാണെന്ന്  യോഗം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ഇസ്മായില്‍ യമാനി മംഗലാപുരം, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ജലീല്‍ ഫൈസി അരിമ്പ്ര, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു