സഹചാരി ഫണ്ട് ശേഖരണം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ്  പ്രഖ്യാപിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് മഹല്ലു യൂണിറ്റ് തലങ്ങളില്‍ നടത്തിയ ഫണ്ട് ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ സംഖ്യ സ്വരൂപിച്ച വിവിധഘടകങ്ങളെ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രില്‍ 8 ന് വെള്ളിയാഴ്ച നടന്ന ഫണ്ട്‌ശേഖരണം ഏപ്രില്‍ 23നകം മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുത്തത്.ഈ വര്‍ഷം മുതല്‍ ആരംഭിച്ച പ്രത്യേക സൗത്ത് കേരള അവാര്‍ഡും നല്‍കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡും അനുമോദന പത്രവുമാണ് നല്‍കുന്നത്. ഒരു ലക്ഷം രൂപയിലധികം ശേഖരിച്ച  യൂണിറ്റുകള്‍ക്ക് പ്രത്യേക അനുമോദന പത്രവും നല്‍കുന്നുണ്ട്. ശാഖ തലത്തില്‍് സെന്‍ട്രല്‍ പൊയ്‌ലൂര്‍, (കണ്ണൂര്‍ ) ഒന്നാം സ്ഥാനവും, കാക്കുനി, (കോഴിക്കോട)് രണ്ടാം സ്ഥാനവും ഉള്ളണം, (മലപ്പുറം വെസ്റ്റ് )മൂന്നാം സ്ഥാനവും നേടി. ക്ലസ്റ്റര്‍ തലങ്ങളില്‍ തുവ്വക്കുന്ന്, (കണ്ണൂര്‍), ചേരാപുരം, (കോഴിക്കോട്), മേല്‍മുറി, (മലപ്പുറം ഈസ്റ്റ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടി. മേഖല തലങ്ങളില്‍ ആയഞ്ചേരി, (കോഴിക്കോട)് ഒന്നാം സ്ഥാനവും, പാനൂര്‍, (കണ്ണൂര്‍) രണ്ടാം സ്ഥാനവും, തിരൂരങ്ങാടി, (മലപ്പുറം വെസ്റ്റ)് മൂന്നാം സ്ഥാനവും നേടി. ജില്ലാ തലത്തില്‍ മലപ്പുറം ഈസ്റ്റ്, . കോഴിക്കോട്, മലപ്പുറം വെസ്റ്റ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടി. തെക്കന്‍ മേഖലഅടിസ്ഥാനമാക്കി നടന്ന സഹചാരി ഫണ്ട് ശേഖരണത്തില്‍ ശാഖ തലത്തില്‍ കക്കാഴം (ആലപ്പുഴ ), ഒന്നാം സ്ഥാനവും, പൊന്നാട് , (ആലപ്പുഴ )  രണ്ടാം സ്ഥാനവും ഇര്‍ഷാദ്, (ആലപ്പുഴ ) മൂന്നാം സ്ഥാനവും നേടി. . മേഖല തലങ്ങളില്‍ അമ്പലപ്പുഴ, (ആലപ്പുഴ ), കളമശ്ശേരി, (എറണാകുളം ), ആലപ്പുഴ , (ആലപ്പുഴ ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടി. ജില്ലാ തലത്തില്‍ ആലപ്പുഴ ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി,സത്താര്‍ പന്തലൂര്‍ ,സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ,ഹബീബ് ഫൈസി കോട്ടോപാടം, താജു ദ്ധീന്‍ ദാരിമി പടന്ന,ബഷീര്‍ അസ് അദി നമ്പ്രം,ആശിഖ് കുഴിപ്പുറം , ഒ പി അഷ്‌റഫ് ,അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി , ഇസ്മായില്‍ യമാനി , അനീസ് റഹ്മാന്‍ മണ്ണഞ്ചേരി , അബ്ദുല്‍ ഖാദര്‍ ഹുദവി , ത്വാഹ നെടുമങ്ങാട് , ഡോ. കെ ടി ജാബിര്‍ ഹുദവി , സലീം റഷാദി , സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി , ജലീല്‍ ഫൈസി അരിമ്പ്ര , അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി , മുജീബ് റഹ്മാന്‍ അന്‍സ്വരി, നൗഷാദ് ഫൈസി എം , ഷഹീര്‍ അന്‍വരി പുറങ്ങ് , അബൂബക്കര്‍ യമാനി , ശമീര്‍ ഫൈസി ഒടമല , സി. ടി ജലീല്‍ പട്ടര്‍കുളം , സ്വാലിഹ് പി എം ഇടുക്കി,നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,മുഹ്യുദ്ദീന്‍ കുട്ടി യമാനി വയനാട് , റിയാസ് റഹ്മാനി മംഗലാപുരം , അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, മുഹമ്മദ് ഫൈസി കജ എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.