കോഴിക്കോട്:എസ് കെ എസ് എസ് എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള നേതൃസംഗമം ടീം ഡ്രൈവ് ക്യാമ്പ് സമാപിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിലക്കാട് അധ്യക്ഷത വഹിച്ചു.മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷാഹുല്‍ ഹമീദ് മേല്‍മുറി, എസ് വി മുഹമ്മദലി, വൈസ് പ്രസിഡന്റ് സത്താര്‍ പന്തലൂര്‍, വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍, റഷീദ് കമ്പളക്കാട്, ഷംസുദ്ദീന് ഒഴുകൂര്‍, ഡോ. മജീദ് കൊടക്കാട് പ്രസംഗിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ ജിയാദ് എറണാംകുളം, അഷ്റഫ് മലയില്‍, സലാം മലയമ്മ, മഹ്റൂഫ് വാഫി, ഷുക്കൂര്‍ കണ്ടകൈ, നിഷാദ് ഹമീദ് അടിമാലി, ഉസാം പളളങ്കോട്, അംജാദ് മുഹമ്മദ് ആലപ്പുഴ, അബ്ദുള്‍ സമദ് സലാത്തൂര്, റാഫി വയനാട്, അംജദ് ഖാന് വാഫി കണിയാപുരം, കാമില്‍ ചോലമാട് തുടങ്ങിയവര്‍ കരട് ചര്‍ച്ചക്ക് നേതൃത്വം നല്കി. ട്രന്റിന്റെ മുന്‍ കാല നേതാക്കള്‍, ജില്ലാ ട്രെന്റ് സെക്രട്ടറിമാര്‍, ടി ആര് ബി നാഷണല്‍ ഫെലോ, ജില്ലാ ചെയര്മാന് കണ്‍വീനര്‍മാര്‍ തുടങ്ങിയ ടീം ഡ്രൈവ് അംഗങ്ങള്‍ പങ്കെടുത്തു. കണ്‍വീനര്‍ ഡോ.എം അബ്ദുള്‍ ഖയ്യൂം സ്വാഗതവും ചെയര്മാന് ഷാഫി ആട്ടീരി നന്ദിയും രേഖപ്പെടുത്തി.