കോഴിക്കോട്: എസ് കെ എസ് എസ് എഫ് ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ സഹായ നിധിയില്‍ നിന്ന് നിര്‍ധനരായ ആയിരം കാന്‍സര്‍ രോഗികള്‍ക്ക് ധന സഹായം നല്കാന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സാമ്പത്തിക സഹായം വളരെ വ്യവസ്ഥാപിതമായി നല്കി വരികയാണ്. അപകടങ്ങളില്‍ പെട്ടവര്‍, കിഡ്നി , കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ അപേക്ഷിക്കുന്ന അര്‍ഹരായവരുടെ എക്കൗണ്ടിലേക്ക് നേരിട്ട് സഹയം നല്കി വരികയാണ്.കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് , എം വി ആര് ചൂലൂര്‍ ,മഞ്ചേരി മെഡിക്കല്‍ കോളേജ് കേന്ദ്രമായി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.ഓരോ വര്‍ഷവും റമളാന്‍ ആദ്യത്തെ വെള്ളിയാഴ്ച്ച മഹല്ലുകളില്‍ നിന്നും യൂണിറ്റുകളില്‍ നിന്നും പ്രവര്‍ത്തകര്‍ മുഖേന ഫണ്ട് ശേഖരിച്ചാണ് ഈ സഹായം നല്കി വരുന്നത്.ഈ വര്‍ഷത്തെ ഫണ്ട് ശേഖരണം ഏപ്രില്‍ 8 വെള്ളിയാഴ്ച നടക്കും . സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സത്താര്‍ പന്തലൂര്‍, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ,ബശീര്‍ അസ്അദി നമ്പ്രം, അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി തൃശ്ശൂര്‍, അനീസ് റഹ്മാന് മണ്ണഞ്ചേരി,അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര,ത്വാഹ നെടുമങ്ങാട്, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സലീം റശാദി കൊളപ്പാടം,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബൂബക്കര്‍ യമാനി കണ്ണൂര്‍,സ്വാലിഹ് പി എം കുന്നം മുഹ്യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു