സര്‍ഗലയ സംസ്ഥാന സമിതി നിലവില്‍ വന്നു.

കോഴിക്കോട്: സംഘടനയുടെ കലാ വിഭാഗമായ സര്‍ഗലയക്ക് 202224 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷഹീര്‍ ദേശമംഗലം ചെയര്‍മാനും സുലൈമാന്‍ ഉഗ്രപുരം കണ്‍വീനറുമാണ് . മൂസ നിസാമി കാസര്‍കോട്, ഷമീര്‍ മാസ്റ്റര്‍ കണ്ണൂര്‍, ഖാസിം നിസാമി കോഴിക്കോട്, സ്വാദിഖ് ഫൈസി മലപ്പുറം ഈസ്റ്റ്, ശാഹുല്‍ ഹമീദ് ഫൈസി മലപ്പുറം വെസ്റ്റ്, കുഞ്ഞുമുഹമ്മദ് ഫൈസി പാലക്കാട്, ഷറഫുദ്ദീന്‍ നിസാമി വയനാട്, അമീന്‍ കൊരട്ടിക്കര തൃശൂര്‍, വി ജെ നാസറുദ്ദീന്‍ ആലപ്പുഴ, സുനീര്‍ഖാന്‍ മൗലവി കൊല്ലം, ബാദുഷ എം ന്‍ കോട്ടയം, ഫസ്‌ലുറഹ്മാന്‍ ദാരിമി നീലഗിരി, ജാബിര്‍ ഫൈസി ദ.കന്നഡ ഈസ്റ്റ്, നിസാര്‍ ബംഗാരേ ദ.കന്നഡ വെസ്റ്റ്, അബ്ദുസലാം അസ്ഹരി ലക്ഷദ്വീപ് എന്നിവരാണ് സമിതി അംഗങ്ങള്‍ 1996 മുതല്‍ എസ് കെ എസ് എസ് എഫിന് കീഴില്‍ സമിതി പ്രവര്‍ത്തിച്ചു വരുന്നസമിതിക്ക് കീഴില്‍ വിവിധ വിഭാഗങ്ങളിലായി  ശാഖ മുതല്‍ സംസ്ഥാന തലം വരെ സര്‍ഗലയം എന്ന പേരില്‍ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നു,  സംസ്ഥാന, ജില്ലാ, മേഖല തലങ്ങളില്‍ സര്‍ഗതീരം പ്രതിഭ ക്ലബ്ബിന് കീഴില്‍ കോഴ്‌സുകള്‍, കലാ പരിശീലനങ്ങള്‍, കലാ പഠനം, വിധി കര്‍ത്താകള്‍ക്കുള്ള പരിശിലനം തുടങ്ങി വിവിധപരിപാടികള്‍ സര്‍ഗലയത്തിന്റെ കീഴില്‍ നടന്ന് വരുന്നു