കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള സമിതി നിലവിൽ വന്നു. ഷാഫി ആട്ടീരി ചെയർമാനും ഡോ.എം അബ്ദുൾ ഖയ്യൂം കൺവീനറുമാണ്. അബ്ദുൾ സമദ് സലാത്തൂർ – ദക്ഷിണ കന്നഡ,ഉസാമ പള്ളങ്കോട്- കാസർഗോഡ്, ഷുക്കൂർ കണ്ടകൈ – കണ്ണൂർ, സലാം മലയമ്മ- കോഴിക്കോട്, മുഹമ്മദ് റാഫി വയനാട്, നൗഫൽ ഗൂഡല്ലൂർ – നീലഗിരി, മുഹമ്മദ് കാമിൽ ചോലമാട്- മലപ്പുറം ഈസ്റ്റ്, അഷ്റഫ് മലയിൽ – മലപ്പുറം വെസ്റ്റ്, പി റസാഖ് മാസ്റ്റർ – പാലക്കാട്, മഅറൂഫ് വാഫി – തൃശൂർ, ജിയാദ് കെ എം – എറണാംകുളം, അഡ്വ:സുഹൈൽ ഖാൻ – കോട്ടയം, നിഷാദ് അടിമാലി – ഇടുക്കി, അംജദ് മുഹമ്മദ്- ആലപ്പുഴ, ജുനൈദ് കൊല്ലം, അംജദ് വാഫി കണിയാപുരം – തിരുവനന്തപുരം എന്നിവരാണ് സമിതി അംഗങ്ങൾ.
2004 മുതൽ എസ് കെ എസ് എസ് എഫിന് കീഴിൽ ട്രന്റ് സമിതി പ്രവർത്തിച്ചു വരുന്നു. നൂറോളം വരുന്ന ട്രന്റ് പ്രീ സ്കൂളുകൾ, നാനൂറോളം ടി.ആർ.ബി പരിശീലകർ, മഫാസ് സിവിൽ സർവ്വീസ് പരിശീലനം, സർക്കാർ, അർധ സർക്കാർ ജോലിക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന്ന് വേണ്ടി കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം, കോഴ്സുകൾ, സ്ഥാപനങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നതിന്ന് വേണ്ടി ട്രന്റ് മീഡിയ, സംഘടനാ ശാക്തീകരണത്തിന് വേണ്ടി ടീം ഡ്രൈവ് തുടങ്ങിയ വ്യത്യസ്ഥമായ പ്രൊജക്ടുകൾ ട്രന്റ് സമിതിക്ക് കീഴിൽ നടന്നുവരുന്നുണ്ട്. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ. മോയിൻ കുട്ടി മാസ്റ്റർ, സത്താർ പന്തലൂർ, റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, അയ്യൂബ് മുട്ടിൽ സംബന്ധിച്ചു