ഹിജാബ് : കോടതി വിധി മൗലികാവകാശ ലംഘനവുംമത വിശ്വാസങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റവും

കോഴിക്കോട്:ഇസ്‌ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിയ വസ്ത്ര സംവിധാനമാണ് ഹിജാബ് എന്നത്. ഇത് ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരല്ല. മറിച്ച്, മുഖവും മുന്‍കൈയും ഒഴികെ എല്ലാം മറക്കുന്ന ഏത് വസ്ത്രവും ഹിജാബിന്റെ പരിധിയില്‍ വരും എന്നിരിക്കെ അത് മതത്തിന്റെ നിര്‍ബന്ധ ഘടകമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി സ്ത്രീകളുടെ മൗലികാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവും ദൈവിക നിയമങ്ങള്‍ക്ക് നേരെയുളള കടന്നുകയറ്റവുമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് പ്രസ്താവനയില്‍ അറിയിച്ചു.