പുത്തനാശയങ്ങളോടുള്ള സമീപനം പ്രസക്തം: ജിഫ്രി തങ്ങൾ
കൊണ്ടോട്ടി : മതത്തിൽ പുത്തനാശയങ്ങളുമായി കടന്ന് വരുന്നവരോട് അകലം പാലിക്കണമെന്ന സമസ്ത സ്ഥാപക കാലം മുതൽ നിലനിർത്തി വരുന്ന സമീപനം എന്നും പ്രസക്തമാണെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനാ ശാക്തീകരണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മനസ്സൊരുക്കം ദൈവാര കാംപയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നീറാട് അൽ ഗസ്സാലി ഹെറിറ്റേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. മതവിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ട് ജീവിക്കുന്ന പുതു തലമുറയെ വാർത്തെടുക്കാൻ ശ്രദ്ധിക്കണമെന്നും നിസ്വാർത്ഥ സേവകർക്കായിരിക്കും അന്തിമ വിജയമെന്നും അദ്ധേഹം ഉദ്ബോധിപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി സത്താർ പന്തലൂർ, സലാം ഫൈസി ഒളവട്ടൂർ വിഷയാവതരണം നടത്തി. മോയിൻ കുട്ടി മാസ്റ്റർ, സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ സയ്യിദ് മുബഷീർ ജമലുല്ലൈലി തങ്ങൾ, അയ്യൂബ് മാസ്റ്റർ മുട്ടിൽ, അലവി കുട്ടി ഹാജി ഒ.പി അഷ്റഫ് കുറ്റിക്കടവ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സി.ടി ജലീൽ മാസ്റ്റർ, അനീസ് ഫൈസി, കെ .ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബൂബക്കർ യമാനി, യൂനുസ് ഫൈസി സംസാരിച്ചു.