SKSSF 2022-24: ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡന്റ്, റശീദ് ഫൈസി ജനറൽ സെക്രട്ടറി, സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി ട്രഷറർ

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി റശീദ് ഫൈസി വെള്ളായിക്കോടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളിയേയും വർക്കിംഗ് സെക്രട്ടറിയായി അയ്യൂബ് മുട്ടിലിനേയും തെരഞ്ഞെടുത്തു.
സത്താർ പന്തലൂർ (മലപ്പുറം ഈസ്റ്റ് ),സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട് (മലപ്പുറം ഈസ്റ്റ് ),ഹബീബ് ഫൈസി കോട്ടോപാടം (പാലക്കാട് )ബഷീർ അസ് അദി നമ്പ്രം(കണ്ണൂർ ) _ വൈസ് പ്രസിഡന്റുമാർ,
ആശിഖ് കുഴിപ്പുറം (മലപ്പുറം വെസ്റ്റ്), ഒ പി അഷ്‌റഫ്‌ (കോഴിക്കോട് ),അൻവർ മുഹ്‌യുദ്ധീൻ ഹുദവി (തൃശ്ശൂർ), ഇസ്മായിൽ യമാനി (ദക്ഷിണ കന്നഡ ഈസ്റ്റ് ), അനീസ് റഹ്മാൻ (ആലപ്പുഴ ) – സെക്രട്ടറിമാർ ,
അബ്ദുൽ ഖാദർ ഹുദവി (എറണാകുളം ), ത്വാഹ നെടുമങ്ങാട് (തിരുവനന്തപുരം ), – ഓർഗനൈസിംഗ് സെക്രട്ടറിമാർ,
ഡോ. കെ ടി ജാബിർ ഹുദവി (മലപ്പുറം വെസ്റ്റ്‌ ), സലീം റഷാദി (കൊല്ലം ), സയ്യിദ് മുബശ്ശിർ തങ്ങൾ ജമലു ല്ലൈലി (കോഴിക്കോട് ), ജലീൽ ഫൈസി അരിമ്പ്ര (മലപ്പുറം ഈസ്റ്റ് ), അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി (പാലക്കാട് ), മുജീബ് റഹ്മാൻ അൻസ്വരി(നീലഗിരി), നൗഷാദ് ഫൈസി എം (കൊടഗ് ), ഷഹീർ അൻവരി പുറങ്ങ് (മലപ്പുറം വെസ്റ്റ് ), അബൂബക്കർ യമാനി (കണ്ണൂർ ), ശമീര്‍ ഫൈസി ഒടമല (മലപ്പുറം ഈസ്റ്റ്), സി. ടി ജലീല്‍ (മലപ്പുറം ഈസ്റ്റ് ), സ്വാലിഹ് പി എം (ഇടുക്കി), നാസിഹ് മുസ്ലിയാര്‍ (ലക്ഷദ്വീപ്), നൂറുദ്ധീൻ ഫൈസി (കോഴിക്കോട് ), മുഹ്യുദ്ദീൻ കുട്ടി യമാനി (വയനാട് ), റിയാസ് റഹ്‌മാനി (മംഗലാപുരം വെസ്റ്റ്‌ ), അനീസ് ഫൈസി മാവണ്ടിയൂർ (മലപ്പുറം വെസ്റ്റ് ) എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ.
കഴിഞ്ഞ ഡിസംബറിൽ നടന്ന അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി ശാഖ, ക്ലസ്റ്റർ, മേഖല, ജില്ലാ കമ്മിറ്റികൾ ഇതിനകം നിലവിൽ വന്നിരുന്നു. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം സംസ്ഥാന കൗൺസിലർമാരാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജിൽ നടന്ന സംസ്ഥാന കൗൺസിലിൽ സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ. മോയിൻ കുട്ടി മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഷാഹുൽ ഹമീദ് മേൽമുറി, എസ് വി മുഹമ്മദലി, നാസർ നാസർഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ സംബന്ധിച്ചു.