കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കൗൺസിൽ നാളെ(18,19) പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നടക്കും. രാജിയാ കാത്ത ആത്മാഭിമാനം എന്ന മുദ്രാവാക്യവുമായി നടന്നു വന്ന അംഗത്വ പ്രചാരണത്തിൻ്റെ സമാപനമാണ് കൗൺസിൽ. സംഘടനാ അദാലത്തിനും അംഗത്വ പ്രചാരണത്തിനും ശേഷമാണ് കമ്മിറ്റി പുന:സംഘടന ആരംഭിച്ചത്. ശാഖാ, ക്ലസ്റ്റർ, മേഖലാ, ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു. അടുത്ത രണ്ട് വർഷത്തേക്കുള്ള സംസ്ഥാന കമ്മിറ്റി നാളെ ചേരുന്ന കൗൺസിലിൽ നിലവിൽ വരും.
കാലത്ത് 9.30 ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയായിരിക്കും. അബ്ദുസമദ് പൂക്കൂട്ടൂര് മുഖ്യപ്രഭാഷണം നടത്തും. കെ. ഇബ്രാഹീം ഫൈസി, തിരൂർക്കാട്, ഒ.കെ.എം കുട്ടി ഉമരി, ഡോ. കെ.എ നാട്ടിക മുഹമ്മദലി, ഡോ. കെ.ടി.എം ബഷീർ പനങ്ങാങ്ങര, സലിം എടക്കര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രസംഗിക്കും.
വിവിധ സെഷനുകളിലായി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, കെ. മോയിൻകുട്ടി മാസ്റ്റർ, എസ് വി മുഹമ്മദലി, നാസർ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിഷയം അവതരിപ്പിക്കും.
സംഘാടനം സെഷൻ ഷാഹുൽ ഹമീദ് മേൽമുറിയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്ക് നിലവിലുള്ള സംസ്ഥാന കൗൺസിൽ പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പട്ടിക്കാട് ജാമിഅയിൽ നടക്കും.