കോഴിക്കോട്: യൂനിഫോമിന്റെ മറപിടിച്ച് മതസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കം നീതി നിഷേധമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഓരോ പൗരനും ഇഷ്ടാനുസരണം മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നത് മൗലികാവകാശമാണെന്നിരിക്കെ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് മാത്രം ഇത് നിഷേധിക്കുന്നത് ശരിയല്ല. ഇന്ത്യയുടെ മതേതരത്വം മതത്തെ ഉള്‍ക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ മതാചാരങ്ങളെ നിരാകരിക്കുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുമെന്നും ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം,ഒ പി എം അശ്റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ,ബശീര്‍ ഫൈസി ദേശമംഗലം,ബശീര്‍ ഫൈസി മാണിയൂര്‍,ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി,നിയാസ് എറണാകുളം,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ് , അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,നാസിഹ് മുസ്ലിയാര് ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ,ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന് ദാരിമി പടന്ന നന്ദിയും പറഞ്ഞു